Chapter Title : ചാരുലത ടീച്ചർ 7 [Jomon]
ചുവപ്പ് നിറവും അവളുടെയുള്ളിൽ കുനിഞ്ഞു കൂടുന്ന ദേഷ്യത്തെ എടുത്തു കാട്ടി…
“ആഹ് കൊഴപ്പമില്ല…!
ഒരു തണുത്ത മട്ടിൽ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു…. ഫ്രിഡ്ജിനരികിൽ എത്തിയിട്ടും പിറകിൽ നിന്നൊരനക്കവും കേൾക്കാഞ്ഞത് കൊണ്ടു ഞാൻ വെറുതെയൊന്ന് തിരിഞ്ഞു നോക്കി…ഇനിയാ പാത്രം കൊണ്ടെങ്ങാനും തലക്ക് അടിച്ചു കളയുമോ എന്നൊരു പേടിയില്ലാതില്ല….
പക്ഷെ ഞാൻ കണ്ടത് ചൂണ്ടു വിരൽ കടിച്ചുകൊണ്ട് ബീഫിന്റെ പാത്രത്തിലേക്ക് തന്നെ നോക്കി നില്കുന്നവളെയാണ്…മുഖത്താ ദേഷ്യ ഭാവമില്ല…പകരം ഒരു തരം സംശയഭാവമാണ് മുഴുവനും…. ഞാൻ തിരിച്ചു ഹാളിലേക്ക് പോയെന്ന് കരുതിയാണ് പുള്ളിക്കാരിയുടെ ഈ എല്ലാം മറന്നുള്ള നിൽപ്പും ആലോചനയും…. എനിക്കെന്തോ അത് കണ്ട് വിഷമം തോന്നിയെങ്കിലും ഒന്നും പറയാൻ നിന്നില്ല….. എവിടെ വരെ പോകുമെന്ന് നോക്കാമല്ലോ…
പക്ഷെ എന്റെയെല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ടവളുടെ മുഖമാകമാനം വിഷമം കൊണ്ട് നിറഞ്ഞു.. തലക്ക് മുകളിൽ കത്തി നിൽക്കുന്ന LED ബൾബിന്റെ പ്രകാശത്തിൽ ഞാൻ ശെരിക്കും കണ്ടു തിളങ്ങിതുടങ്ങിയ കണ്ണുനീർ തുള്ളികളാൽ നിറഞ്ഞ ചാരുവിന്റെ കണ്ണുകളെ…. ദൈവമേ ഇവളിത്രക്ക് ലോല ഹൃദയ ആയിരുന്നോ…
ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി….. ഈ പെണ്ണിന്റെ കണ്ണു ഞാൻ കാരണം നിറഞ്ഞാൽ അത് വലിയൊരു അപരാതാമായി പോകുമെന്ന് എനിക്കറിയാം…
പിന്നൊന്നും പറയാൻ നിൽക്കാതെ ഞാൻ കാറ്റുപോലെ പാഞ്ഞു ചെന്നവളെ ഇറുകെ പുണർന്നു….. പെട്ടെന്നുള്ളെയാ പ്രവർത്തിയിൽ പേടിച്ചവൾ പിറകിലേക്ക് മാറാൻ നോകിയെങ്കിലും ഒരു തരി പോലും അനങ്ങാൻ സമ്മതിക്കാതെ ഞാനവളെ കെട്ടിപിടിച്ചെങ്ങനെ നിന്നു….
“ഒരുപാട് ഇഷ്ടായിട്ടോ…. “
അവളുടെ ചെവിയിൽ ചുണ്ടുകൾ ചേർത്തുഞാൻ പറഞ്ഞു………..
കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയതു പോലവളെന്നെ മുഖമുയർത്തി നോക്കി….
“ഏഹ്…നീ കരയുവാണോ
💬 Comments
View all comments