Chapter Title : ചാരുലത ടീച്ചർ 7 [Jomon]
നോക്കി…ഒന്ന് രണ്ടു നക്ഷത്രങ്ങൾ അങ്ങ്മിങ്ങുമായി ഓടി കളിക്കുന്നുണ്ട്…. ചിലത് KSEB പോസ്റ്റിലെ മെർകുറി ബൾബ് പോലെ മിന്നികളിക്കുന്നു…
“എടാ ചെക്കാ നേരെ ഇരി അതിൽ…”
പിറകിൽ നിന്നൊരു കാലൊച്ച കേട്ടതും ഞാൻ തല പിറകിലേക്ക് താഴ്ത്തി നോക്കി…
“ചാരു നീയിങ്ങനെ തലകുത്തി നില്കാതെ വാ.. വന്നിവിടെ ഇരിക്ക്…”
ഞാനൊരു ചിരിയോടെ പറഞ്ഞു.. അത് കേട്ടിട്ടാണെന്ന് തോന്നുന്നവൾ ഒരു കൈ സ്വന്തം തലക്കടിച്ചുകൊണ്ട് എനിക്ക് നേരെ നടന്നടുത്തു…. എങ്കിലും ഞാൻ നേരെ ഇരുന്നില്ല…. ശെരിക്കും പറഞ്ഞാൽ നിലത്തു നീണ്ടു നിവർന്നു കിടന്ന് തല ബീൻ ബാഗിൽ താങ്ങായി വച്ചാണ് എന്റെ കിടത്തം…ഇരുന്ന ഇരുപ്പിൽ ഇവിടെകിടന്ന് ഉറങ്ങി പോയാലും എന്നെ കുറ്റം പറയാൻ പറ്റുകേല…അത്രക്ക് ഉണ്ട് സുഖം…
“വാ ചാരു.. വന്നിരിക്..”
ഞാൻ ഒരല്പം നീങ്ങി കിടന്നുകൊണ്ട് പറഞ്ഞു…
അവളാകട്ടെ ഒരു ചിരിയോടെ എനിക്കൊപ്പം നിലത്തു വന്നിരുന്നു ഒരു കൈ ബീൻ ബാഗിൽ കുത്തി അതൊരു താങ്ങായി തലക്ക് നൽകിയിരുന്നു…. ഇപ്പൊ ഞങ്ങളിരുവരുടെയും മുഖം തമ്മിൽ എറിപോയാൽ ഒരു കൈപ്പത്തിയുടെ അകലമേ കാണു….
നിലാവ് വിരിച്ച രാത്രിയിൽ ഒരു കുസൃതി ചിരിയോടെ എന്നെ നോക്കിയിരിക്കുന്ന ചാരുവിനെ കാണുമ്പോ എനിക്കാകെ ഒരു പരവേശം തോന്നി…
“നീയിങ്ങനെ നോക്കല്ലേ ചാരു.. സത്യായിട്ടുമെനിക്ക് നാണം വരുന്നുണ്ടേ…”
ഒരു ചമ്മിയ ചിരിയോടെ ഞാനതു പറഞ്ഞു നിർത്തിയതും കൊലുസ് കുലുങ്ങും പോലൊരു ശബ്ദത്തോടെയവൾ പൊട്ടിച്ചിരിച്ചു….
“മെല്ലെ ചിരിക്കെടി പോത്തേ…ആളുകൾ കേൾക്കും…”
ഞാൻ വേഗമവളുടെ ചുണ്ടുകൾ കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…
എന്തോ ഞാൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നിയത് കൊണ്ടാണെന്നു തോന്നുന്നു അവളുടെ ചിരിയൊരല്പം കുറഞ്ഞ മട്ടുണ്ട്
ന്നാലും കൈ എടുക്കാൻ ഒരു മടി…. വേറൊന്നുമല്ല ഉള്ളം കയ്യിലവളുടെ നനഞ്ഞ ചുണ്ടുകൾ പതിഞാണിരിക്കുന്നത്…ആ സുഖം നഷ്ടമായാലോ എന്നൊരു പേടി…
അത് മനസിലാക്കിയത് കൊണ്ടാണോ എന്തോ അവളെന്നെയൊന്ന് കണ്ണുരുട്ടി നോക്കി….
അത് കണ്ട ഞാൻ ഒരു ചിരിയോടെ അവളുടെ പൊത്തി പിടിച്ച കൈക്ക് മുകളിൽ പെട്ടെന്നൊരുമ്മ കൊടുത്തു…. തടസ്സമായി എന്റെ കയ്യവിടെ ഇല്ലായിരുന്നെങ്കിലാ ഉമ്മ കൃത്യമായി എനിക്കവളുടെ ചുണ്ടുകളിൽ കൊടുക്കാമായിരുന്നു….
പെട്ടെന്നെന്റെ കൈ തട്ടി മാറ്റിയവൾ എന്റെ തോളിൽ മെല്ലെയടിച്ചു….
“വഷളൻ…”
പിറുപിറുക്കുന്ന ശബ്ദത്തിലവൾ
💬 Comments
View all comments