Chapter Title : ചാരുലത ടീച്ചർ 7 [Jomon]
എന്നൊരു പേടി…
അത് മനസിലാക്കിയത് കൊണ്ടാണോ എന്തോ അവളെന്നെയൊന്ന് കണ്ണുരുട്ടി നോക്കി….
അത് കണ്ട ഞാൻ ഒരു ചിരിയോടെ അവളുടെ പൊത്തി പിടിച്ച കൈക്ക് മുകളിൽ പെട്ടെന്നൊരുമ്മ കൊടുത്തു…. തടസ്സമായി എന്റെ കയ്യവിടെ ഇല്ലായിരുന്നെങ്കിലാ ഉമ്മ കൃത്യമായി എനിക്കവളുടെ ചുണ്ടുകളിൽ കൊടുക്കാമായിരുന്നു….
പെട്ടെന്നെന്റെ കൈ തട്ടി മാറ്റിയവൾ എന്റെ തോളിൽ മെല്ലെയടിച്ചു….
“വഷളൻ…”
പിറുപിറുക്കുന്ന ശബ്ദത്തിലവൾ പറഞ്ഞു….
ദൈവമേ ഇതിപ്പോ ഇവളാണോ എന്റെ സ്റ്റുഡന്റ്….
ഞാനാ ചിന്തയോടെ ആകാശത്തേക്ക് നോക്കി കിടന്നു…. എന്റെ വെള്ളാരം കണ്ണുകളിലേക്ക് നോക്കിക്കൊണ്ടരുകിൽ ചാരുവും……. സമയം കടന്നു പോകുന്തോറും എനിക്കാകെ ഒരു പരവേശം പിടിക്കുന്നത് പോലെ…
“ചാരു എനിക്കാകെ ഒരു പരവേശം പോലെ…”
ഞാനൊന്നവളെ നോക്കി പറഞ്ഞു…അരുതാത്തതെന്തോ കേട്ടത് പോലവളെന്നെ കണ്ണുയർത്തി നോക്കി….
അവളുടെ കണ്ണുകളിലാകെ പേടി നിറയുന്നത് ഞാൻ കണ്ടു…പാവം എനിക്കുണ്ടാക്കി തന്ന ബിരിയാണിയെന്തോ പണിയൊപ്പിച്ചെന്ന് വിചാരിച്ചിട്ടാണ്…
“എന്താ.. എന്താ പറ്റിയെ…. വയ്യായിക തോന്നുന്നുണ്ടോ…?
മക്കൾക്കെന്തോ ആപത്ത് പറ്റിയത് പോലവൾ ആതിയോടെ ചോദിച്ചു….
“അതറിയില്ല…ആകെ മൊത്തം ഒരു വിറയലും…വിയർക്കാനും…മേലാകെ ചൂട് പൊതിയുന്നത് പോലെ…”
കണ്ണുകളിൽ നിഷ്കളങ്കത നിറച്ചു ഞാൻ പറഞ്ഞു…..
അതവളിലെ പേടിയുടെ അളവ് കൂട്ടിയെന്ന് തോന്നുന്നു…പെട്ടെന്ന് വിരലുകൾ രണ്ടും തെരുപിടിച്ചു കൊണ്ടവൾ എന്ത് ചെയ്യണമെന്നറിയാതെ പതറി നിന്നു…. ഇനിയും മുൻപോട്ട് പോയാ ഇവളെന്നെ പിടിച്ചു താഴേക്ക് എറിയുമെന്ന് തോന്നിയ ഞാൻ പെട്ടെന്നവളുടെ കയ്യിൽ പിടിച്ചു…
“എന്താ…എന്താ ആദി…നമുക്ക്.. നമുക്കോസ്പ്പിറ്റലിൽ പോണോ…”
പേടിയോടെ അവളെന്നെ നോക്കി…പകരം ഞാനൊരു വാടിയ ചിരിയവൾക്ക് കൊടുത്തു…പതിവ് വോൾടേജ് എന്റെ ചിരിയിൽ കാണാതിരുന്നവൾ ചിലപ്പോ നിന്ന നിൽപ്പിൽ അറ്റാക്ക് വന്നു വീഴുമെന്ന് വരെ ഞാൻ പേടിച്ചുപോയി.. അതുപോലെയായിരുന്നു
💬 Comments
View all comments