Chapter Title : ചാരുലത ടീച്ചർ 7 [Jomon]
അവളുടെ മുഖഭാവം.. ഒരുമാതിരി ചെകുത്താനെ മുൻപിൽ കണ്ടത് പോലെ…മുഖത്തെ രക്തവർണ്ണമെല്ലാം നഷ്ടമായി കണ്ണുകൾ നിറയാൻ തുടങ്ങി…കൂടുതലൊന്നും പറയാനോ ചിന്തിക്കാനോ നിൽക്കാതെ ഞാനവളുടെ കൈ പിടിച്ചു വലിച്ചു…ആകെ വശം കെട്ടു നിന്നതിനാലാണെന്ന് തോന്നുന്നവൾ അലച്ചു തല്ലി വീഴുന്നത് പോലെന്റെ നെഞ്ചിലേക്ക് വന്നു വീണു
“ആദി…!!!
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ ഒരുതരം പേടിയോടെ അവളെന്നെ നോക്കി വിളിച്ചു…ഒട്ടും താമസിച്ചില്ല പേടിയാൽ വിറക്കുന്നു അവളുടെ കീഴ്ച്ചുണ്ടിനെ ഒരു തവണ ഞാൻ മൃദുവായി ചപ്പിയെടുത്തു…….. അതിലൊന്ന് ഞെട്ടിയ അവൾ കണ്ണുമിഴിച്ചെന്നെ നോക്കി…. പകരമൊരു രാജ്യം വെട്ടിക്കീഴ്പെടുത്തിയ യുവരാജാവിന്റെ ഭാവത്തിൽ ഞാനവളുടെ ചുണ്ടിൽ മെല്ലെയൊന്ന് മുത്തി….
“ഹ്മ്മ്…ഇപ്പൊ കൊഴപ്പമില്ല…. “
ഞാനൊന്ന് ചുണ്ടു കടിച്ചുകൊണ്ടവളെ നോക്കി…പാവം ഇപ്പോളും ഒന്നും മനസിലാവാതെ ഞെട്ടിത്തരിച്ചെന്റെ മടിയിൽ കിടക്കുവാണ്….. ഇപ്പൊത്തന്നെ അവളുടെ ബ്രെയിൻ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി ചാരിവിനോട് പറഞ്ഞു കൊടുക്കുമെന്ന് എനിക്ക് അറിയാം..പിന്നെ അതൊരു ദേഷ്യമായി മാറും.. ഭാഗ്യം ഉണ്ടെങ്കിൽ അവളീ കിടന്ന കിടപ്പിലെന്റെ ചെവിക്കല്ലിളക്കി മാറ്റിയെന്നും വരും…എന്റെ തന്നെയായാൽ അതിനെയെല്ലാം നേരിടാനെന്നവണ്ണം ഞങ്ങളുടെ മുഖത്തേക്ക് നോക്കി ഇരുന്നു…..
പക്ഷെ…പക്ഷെ എന്റെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിയോ….. അവളുടെ കവിളിലേക്ക് ഇരച്ചു കയറി വരുന്ന ചുവപ്പ് രാശി കണ്ടതും കുറുകിയ കണ്ണുകളുമായി ഞാനവളെ നോക്കി…. പൊടുന്നനെ അവളുടെ ചുണ്ടുകളിലൊരു നാണം നിറഞ്ഞ ചിരിയോടെ എന്റെ നെഞ്ചിലേക്ക് ചാരു മുഖം പൂഴ്ത്തി കിടന്നു…
“ഏഹ്.. ചാരു.. ഡി…നീയെന്നെ തല്ലുന്നില്ലേ…ചീത്ത വിളികുന്നില്ലേ…?
ഞെട്ടിപണ്ടാരമടങ്ങി നിന്ന ഞാനവളുടെ ഈ പ്രത്യേക ഭാവങ്ങൾ കണ്ടറിയാതെ തന്നെ ചോദിച്ചു പോയി….
“ഞാൻ എന്തിനാ തല്ലുന്നേ…ന്തിനാ നിന്നെ ചീത്ത പറയുന്നേ…?
ഞാൻ ചോദിച്ച അതേ ചോദ്യങ്ങൾ
💬 Comments
View all comments