Chapter Title : ചാരുലത ടീച്ചർ 7 [Jomon]
ഒരു ചിരിയോടെ ഞാൻ അടുക്കളയിലേക്ക് കേറി.... പിള്ളേരൊക്കെ എടുത്തു പിടിച്ചുള്ള അധ്വാനത്തിലാണ്.....
"ഉച്ചക്കു മുന്നേ നിന്റെയൊക്കെ കറിക്കരിയൽ കഴിയുമോ പെണ്ണുങ്ങളെ....?
എനിക്ക് മുൻപിൽ കിടന്നു പയറിനെ കത്തികൊണ്ട് ഇക്കിളിയാക്കുന്ന ഒരുത്തിയെ നോക്കി ചോദിച്ചു ഞാൻ അജയനടുത്തേക് നടന്നു...
"ഓഹ് വന്നോ..!
ഞാൻ വരുന്നത് കണ്ടവൻ ചോദിച്ചു..... പാവം ഈ പെണ്ണുങ്ങളുടെ ഇടയിൽ കിടന്നു വലഞ്ഞെന്നു തോന്നുന്നു.....
"എന്നതാടാ ഇത്... നീ ചെമ്പിനകത്തിറങ്ങിയാണോ ഉള്ളിയിരിഞ്ഞത്...?
അവന്റെ ഷർട്ടിൽ പറ്റിയിരുന്ന ഉള്ളിത്തോല് മുഴുവൻ പെറുക്കി കളഞ്ഞു ഞാൻ ചോദിച്ചു..
"ഈ മൈരിപ്പോ എവിടുന്ന് വന്നു... ഷെയ്യ്... കറയാവോ..!
അവനാ ഷർട്ട് പിടിച്ചു തിരിച്ചും മറിച്ചും നോക്കി ചോദിച്ചു....
"ഏയ്യ്... നീ വാ കോളേജിലേക്ക് പോവാ..."
ഞാനവനെയും കൂട്ടി വെളിയിലേക്ക് നടന്നു.... പിന്നീട് പറയത്തക്ക പരുപാടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്ന് വേണമെങ്കിൽ പറയാൻ.... കോളേജിലെ തട്ടിക്കൂട്ട് കലാപരിപാടികളൊക്കെ കഴിഞ്ഞപ്പോളേക്കും സദ്യക്കുള്ള വിളി വന്നു..... തോമസേട്ടൻ വിളിമ്പനായി കൊറച്ചു പയ്യൻമാരെ തേടി വന്നെങ്കിലും സീനിയേഴ്‌സിനെ പിടിച്ചു ഞങ്ങളാ പരുപാടി ഏൽപ്പിച്ചു.... അവരുടെ കോളേജ് ലൈഫിലെ അവസാന ഓണമല്ലേ എന്നും പറഞ്ഞൊരു പട തന്നെ കാന്റീനിലേക്ക് പോയി....
ആളും ബഹളവും കുറഞ്ഞതോടെ ഓഡിറ്റോറിയത്തിന്റെ ആളൊഴിഞ്ഞൊരു മൂലയിലേക്ക് ഞാനും അജയനും ചെന്ന് നിന്നു...ഒള്ളത് പറഞ്ഞാൽ തരക്കേടില്ലാത്തൊരു സദ്യ തന്നെയായിരുന്നു ഒരുക്കിയിരുന്നത്.... കഴിക്കാൻ ഇരുന്നപ്പോ എന്റെ കണ്ണുകൾ ചാരുവിനായി ആളുകൾക്കിടയിൽ പരതിയെങ്കിലും അവളെ മാത്രം കണ്ടു കിട്ടിയില്ല.... ഇടക്കപ്പോഴോ അത്തമിടാൻ പോയ ദക്ഷയും ഞങ്ങളുടെ അടുത്തേക്ക് വന്നു......
പിന്നെ ഞങ്ങൾ മൂന്ന് പേരുമിരുന്നു സദ്യ കഴിച്ചെണീറ്റു... എക്സ്ട്രാ കിട്ടിയ ഒരൊണങ്ങിയ പഴം ദക്ഷക്ക് നൽകി അജയൻ അവളെ
💬 Comments
View all comments