Chapter Title : ചാരുലത ടീച്ചർ 7 [Jomon]
പിന്നെ നീയെന്തോ പറഞ്ഞയിരുന്നല്ലോ എന്തോ കളഞ്ഞു പോയത് പോലുള്ള നിൽപ്പെന്ന്..."
അപ്പോളത്തെ മൂഡ് മാറ്റികൊണ്ട് ഞാനൊരു വെകിട ചിരിയോടെ അവളെ നോക്കി..... ചാരുവാണേൽ എന്റെ ചോദ്യം കേട്ട് ചുണ്ടു കൂർപ്പിച്ചു നോക്കുന്നുണ്ട്.... ഞാനെന്തെങ്കിലും ഉടായിപ്പ് കാണിക്കാനോ പറയാനോ തുടങ്ങുമ്പോളുള്ള ഭാവമാണ് ഇതവളുടെ....
"പറഞ്ഞിരുന്നു... അതുകൊണ്ട്.."
പുരികമുയർത്തിയവളെന്നെ നോക്കി....
ചൊടികളിൽ കുസൃതി ഭാവം......
"അല്ല... കളഞ്ഞു പോവാത്തൊരു സാധനം എന്റേൽ ഉണ്ടേ... അതൊന്നോർമ്മിപ്പിച്ചതാ..."
""അയ്യേ വഷളൻ.... മാറിക്കെ മാറിക്കെ... അഹ് മാറി നിക്ക് ചെക്കാ...!!!
പെട്ടെന്നെന്നെയവൾ തട്ടി മാറ്റി...
"ഓ ഇഷ്ടപ്പെട്ടു കാണില്ലായിരിക്കും....!
ഞാനൊന്നൂമ്പിപ്പോയ വിഷമത്തിൽ അടുത്തുള്ള മതിലിലേക്ക് ചാരി നിന്നു
"ആ.. അതന്നെ... ഇഷ്ടപെട്ടില്ല.... ഓണപ്പരിപാടിക്ക് വന്നാൽ അത് കൂടീട്ട് പോണം അല്ലാണ്ട് നിന്റെ കപ്പിലണ്ടിയും കൊണ്ടു പായസമുണ്ടാക്കാൻ വന്നാലുണ്ടല്ലോ...."
സാരിത്തുമ്പു കൂട്ടി പിടിച്ചെന്റെ ചെവിക്ക് നേരെ നീണ്ടു വരുന്നയവളുടെ നീളൻ കൈ വിരലുകൾ കണ്ടതും ഞാൻ ഇറങ്ങിയോടി...
"നിക്കടാ അവിടെ..."
പിറകിൽ നിന്നവളുറക്കെ വിളിച്ചു പറഞ്ഞു... അയ്യോ മറന്നു.... ഞാൻ ഓടിയ വഴി തന്നെ തിരിഞ്ഞോടി ചാരുവിനടുത്തേക്ക്....
അവളാണേൽ എന്റെ ഓട്ടവും കണ്ടു ചിരിച്ചു നില്കുകയായിരുന്നു പക്ഷെ ഞാൻ തിരിച്ചോടി വരുന്നത് കണ്ടപ്പോളേക്കും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു...
ഓടി വന്ന ഞാനവളെ കെട്ടിപിടിച്ചു... കെട്ടിപിടിക്കുകയെന്ന് പറഞ്ഞാലാ പഞ്ഞിക്കെട്ടിനെ നെഞ്ചോടമർത്തി പിടിച്ചെന്നർത്തം.....
"ഏഹ്... എന്താ ടാ....!!!
എന്റെയാ നീക്കത്തിൽ ഞെട്ടിപ്പോയ ചാരു വിറയാർന്ന സ്വരത്തിൽ ചോദിച്ചു....
"ഈ വേഷത്തിൽ കണ്ടപ്പോ മുതലൊന്ന് ആഗ്രഹിച്ചതാ...."
അതും പറഞ്ഞവളുടെ നെറ്റിയിലായി ഒരുമ്മ കൂടി കൊടുത്തു ഞാൻ തിരിഞ്ഞു നടന്നു...... ആളിപ്പോ എന്തായിവിടെ നടന്നതെന്ന് മനസിലാവാതെ വായും തുറന്നു നില്കുന്നുണ്ടാവും....
💬 Comments
View all comments