0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.3K

സെറ്റ് സാരിയിൽ കാണുമ്പോ കഴുത്തിലൊരു താലികെട്ടി വീട്ടിൽ കൊണ്ടുപോയാലോന്ന് തോന്നുവാ..."

ഞാനവളുടെ കണ്ണുകളിലേക്ക് നോക്കിത്തന്നെ പറഞ്ഞു

"എന്നാ നമുക്ക് കല്യാണം കഴിക്കാ....?

പെട്ടെന്നായിരുന്നു അവളുടെ മറുചോദ്യം.... ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവളെന്നെ കളിയാക്കാൻ വേണ്ടി ചോദിച്ചതാണെന്ന് കരുതി... പക്ഷെ ചാരുവിന്റെ കണ്ണുകളിൽ ഞാൻ കണ്ട ഭാവം... അതെന്നെയൊന്ന് കുഴപ്പിച്ചു....

"ടി നീ തമാശപറഞ്ഞതല്ലേ....?

ഞാൻ മുഖത്തൊരു ചിരിവരുത്തികൊണ്ട് ചോദിച്ചു.... പക്ഷെ അല്ലായെന്ന ഭാവത്തിലവൾ തലയാട്ടി......

"ശെരിക്കും... ശെരിക്കും ചോദിച്ചതാ.... ഒരു താലികെട്ടിയെന്നെ കൂടെ കൂട്ടുമോ...?

അവളുടെ കണ്ണുകളിൽ ചുവപ്പു നിറം പടർന്നു തുടങ്ങിയതും ഞാനിത്തവണ ശെരിക്കും ഞെട്ടി.....

"ച... ചാരു... ടി നീ തമാശ പറയല്ലേ...!

ഞാനൊരുതരം തപ്പിത്തടയലോടെ പറഞ്ഞു..... എന്തോ ഓർമ്മയിൽ മുഴുകി നിന്നയവൾ ഒരു ചിരിയോടെ സ്വന്തം തലക്കൊരു കൊട്ട് കൊടുത്തുകൊണ്ടെന്നേ നോക്കി ചിരിച്ചു...

"പേടിച്ചുപോയോ.....?

നിറഞ്ഞ ചിരിയോടെയുള്ള അവളുടെയാ ചോദ്യം കേട്ടപ്പോളാണ് എനിക്കൊന്നു ശ്വാസം നേരെ വീണത്...

"പിന്നെ പേടിക്കാതെ.... ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ..... അവസ്ഥയിതായി പോയില്ലേ...."

ഞാനൊരു തരം നിർവികാരതയോടെ അവളെ ചേർത്തു പിടിച്ചു പറഞ്ഞു...

"ഹ്മ്മ്... നിന്റെ പറച്ചിലൊക്കെ കേട്ടപ്പോ എന്റേം കയ്യീന്ന് പോയതാ.... എന്തോ കളഞ്ഞു പോയത് പോലുള്ള നിന്റെ നിൽപ്പ് കണ്ടപ്പോളാ ഞാൻ ശെരിക്കും ഓർത്തത് തന്നെ എന്താ ചോദിച്ചതെന്ന്..."

ഒരു മങ്ങിയ ചിരിയോടെ അവൾ പറഞ്ഞു നിർത്തി... അവളോടൊട്ടി നില്കുന്നത് കൊണ്ടു തന്നെ എനിക്കറിയാമായിരുന്നു ആ ചോദ്യം അവളെ എത്രത്തോളം ബാധിച്ചെന്ന്.... കയ്യീന്ന് പോയതാണ് പക്ഷെ ചോദിച്ചു വന്നത് മനസ്സിൽ ഉള്ള കാര്യം തന്നെയല്ലേ... അവൾക്കും ആഗ്രഹം കാണില്ലേ ഞാനെന്റെ കൈ കൊണ്ടു ചാർത്തിയ താലിയണിയാൻ...

"ഹ്മ്മ് അത് വിട്....

💬 Comments

View all comments