0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.3K

ആ നിമിഷം പക്ഷെ വികാരങ്ങളെ കടിഞ്ഞാണിട്ടുകൊണ്ട് ഞാൻ കാത്തിരുന്നു....

"കഴിഞ്ഞോ അളവെടുത്തു...?

കൈ രണ്ടും മാറിൽ കെട്ടിയവൾ ചോദിച്ചപ്പോളാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത് തന്നെ......

ഞാൻ ഒരു ചമ്മിയ ചിരിയോടെ ചുറ്റിനും നോക്കി... അവൾക് മനസിലായി കാണും മുഖത്തു നോക്കാനുള്ള ചമ്മലാണെന്ന്....

"ആഹ് മുഖത്തേക്ക് നോക്കെടാ ആദി...ന്തായാലും ഇത്രയും നോകിയതല്ലേ... അഭിപ്രായം എങ്കിലും പറ... കൊള്ളാവോ..."

ഇരു കണ്ണുകളും വിടർത്തിയവൾ ആകാംഷയോടെ ചോദിച്ചു...... അവളുടെ സ്വഭാവം വച്ചു ഫ്ലാറ്റ് മുതൽ കോളേജ് വരെ പരിചയക്കാരോടെല്ലാം അഭിപ്രായം ചോദിച്ചിട്ടാവും വന്നിരിക്കുന്നത്... പക്ഷെ എന്റെ വായിൽ നിന്ന് കേൾക്കാനുള്ള ആഗ്രഹം അവളുടെ കണ്ണുകളിൽ എടുത്തു കാണാം.......

ഞാൻ ഒരു നിമിഷം ചുറ്റിനും നോക്കി.... വേറെയാരും ആ വഴി വരില്ലെന്ന് വിശ്വാസത്തോടെ ഞാനവളുടെ ഇടുപ്പിലൂടെ കൈയിട്ടെന്നിലേക്ക് വലിച്ചടുപ്പിച്ചു.... പെട്ടെന്നുള്ള നീക്കാമായത് കൊണ്ടു തന്നെ അവളൊരു പേടിയോടെ ചുറ്റിനും നോക്കിക്കൊണ്ടെന്നേ നോക്കി....

"എന്താടാ....!!!!

ദേഷ്യം വന്നു ചുവന്ന മൂക്കുമായി അവളെന്നെ നോക്കി പല്ലിറുമി...... ഒന്നുമില്ലായെന്ന ഭാവത്തിൽ ഞാനൊന്ന് കണ്ണുചിമ്മി കാണിച്ചു... എന്നിട്ടും അവിടെ മാറ്റമൊന്നുമില്ല....... പെണ്ണിനെ മെരുക്കാൻ ഒരല്പം പൈങ്കിളിയാവൻ തന്നെ ഞാൻ തീരുമാനിച്ചു.....

കണ്ണടച്ചു കാണിച്ചൊരു ചിരിയോടെ ഞാനൊരു കൈ കൊണ്ടവളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകളിലൂടെ വിരലോടിച്ചു..... കണ്ണുകൾ അപ്പോഴും അവളുടെ മുഖത്തേക്ക് തന്നെയാണ്.... ഓരോ ഭാവങ്ങളും എനിക്ക് കാണണമെന്ന വാശിയുള്ളത് പോലെ.....

ചാരുവിന്റെ മുഖത്തെ ദേഷ്യം മാറി ഒരുതരം കൗതുകം വിടർന്നു.... ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയാനുള്ള ആഗ്രഹവും....

അവളുടെ ചന്ദനം ചാർത്തിയ നെറ്റിത്തടം കാണുമ്പോ എനിക്ക് പലപല ആഗ്രഹങ്ങളും മനസ്സിൽ തോന്നിയിരുന്നു.....

"നീയെങ്ങനെ വന്നാലും സുന്ദരിയാടി ടീച്ചറെ.....ഇന്നീ

💬 Comments

View all comments