Chapter Title : ചാരുലത ടീച്ചർ 7 [Jomon]
മറിച്ചു നോക്കിയത് കൊണ്ടു തന്നെ തരക്കേടില്ലാത്ത മാർക്കോടെ തന്നെ ഞാൻ പാസ്സ് ആയി...
ഇപ്പൊ ചാറുവിനൊഴിവുള്ള ദിവസങ്ങളിൽ ഞങ്ങളിരുവരും പുറത്തൊക്കെ കറങ്ങാൻ പോകാൻ തുടങ്ങിയിരുന്നു.... അവൾക്കും അതൊരുപാട് ഇഷ്ടമാണെന്ന് എനിക്ക് തോന്നിത്തുടങ്ങി.... എന്റെകൂടെയുള്ള ഓരോ നിമിഷവും അവൾ ശെരിക്കും ആസ്വദിക്കുന്നുണ്ടെന്നാണ് പറച്ചിൽ... എന്നാലും എന്റെയീ ചളിയടിക്കും ഊള ഫിലോസഫിക്കും ഇത്രയും ഡിമാൻഡ് ഉണ്ടായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു.....
"ചാരു നിന്റെ ഫാമിലിയെകുറിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ എന്നോട്...."
ബീച് സൈഡിലുള്ളൊരു ആളൊഴിഞ്ഞ കോഫി ഷോപ്പിലിരിക്കുമ്പോ ഞാനവളോട് ചോദിച്ചു.....
"അതിന് നീ ചോദിച്ചിട്ടില്ലല്ലോ...!
കോഫീ കപ്പ് ചുണ്ടോടടുപ്പിച്ചവൾ പറഞ്ഞു... നേരാണ് ഞാനിതുവരെ അവളുടെ ഫാമിലിയെക്കുറിച്ചു ചോദിച്ചിട്ടില്ല...
"ടാ ടാ... നീയിങ്ങനെ പേടിക്കുവൊന്നും വേണ്ട... എനിക്ക് ചേട്ടന്മാരൊന്നുമില്ല.. നിന്നെപ്പോലയാ... അച്ചനും അമ്മയ്ക്കും കൂടി ആകെ ഞാനൊരാളെ ഉള്ളു..."
"അയിന് ഞാൻ പേടിച്ചൊന്നുമില്ല.... ഇനിയിപ്പോ ചേട്ടന്മാർ ഉണ്ടെങ്കിൽ തന്നെ എന്താ... കൂടിപ്പോയ നാല് തല്ലു കിട്ടും.... സാരമില്ല നിനക്ക് വേണ്ടി ഞാനതങ്ങു സഹിച്ചു...."
ഉള്ളിലെ ചമ്മല് മറച്ചു വെച്ചു കൊണ്ടു ഞാൻ പറഞ്ഞു..... ഭാഗ്യം ചേട്ടന്മാർ ആരുമില്ലാത്തത്
"ഉവ്വ ഉവ്വേ...... ഹ്മ്മ് ഞാനൊറ്റ മോളായത് കൊണ്ടു തന്നെ നമ്മുടെ കാര്യം വീട്ടിൽ സമ്മതിക്കാതിരിക്കാൻ വഴിയൊന്നുമില്ല..."
അവളെന്തോ ഓർത്തുകൊണ്ട് പറഞ്ഞു...
"ഹ്മ്മ്... പ്രശ്നം ആയെങ്കിൽ തന്നെ നമുക്കത് എങ്ങനെലും ശെരിയാക്കാമെന്നെ... എന്റേൽ ഒരുപാട് ഉടായിപ്പ് വഴികളുണ്ട്.."
സ്വന്തം കഴിവിയിൽ ആവോളം വിശ്വാസമുള്ള ഞാൻ പറഞ്ഞു.. അത് കേട്ടിട്ടാണെന്ന് തോന്നുന്നു പെണ്ണെനെയൊന്ന് കൂർപ്പിച്ചു നോക്കി...
"നിന്റെ ഉടായിപ്പ് വഴികളൊക്കെ തത്കാലം കയ്യിൽ വെച്ചാൽ മതി.... സമയം ആകുമ്പോ ഞാൻ പറയാം... കേട്ടല്ലോ.."
ഒരു മുന്നറിയിപ്പ് പോലവൾ പറഞ്ഞു...
"ഓ ശെരി
💬 Comments
View all comments