0%

Chapter Title : ചാരുലത ടീച്ചർ 8 [Jomon]

Author : Jomon Read All Parts 3.8K

മിസ്സിന്റെ അടുത്തായി നിലത്തേക്കിരുന്നുകൊണ്ട് ഞാനൊന്ന് വിളിച്ചു നോക്കി…

“മിസ്സേ…. ചാരുലത മിസ്സേ….ഒറങ്ങിയോ..?

“എന്താടാ…ഇനിയെന്താ നിന്റെ പ്രശ്നം…ഓട്ടോയൊന്നും കിട്ടിയില്ലേ…ഏഹ്..?

പുതപ്പിന് വെളിയിലേക്ക് തലമാത്രമിട്ടുകൊണ്ട് ചാരുലത മിസ്സത വീണ്ടും ഒച്ചപ്പാടുണ്ടാക്കുന്നു….

“അതൊന്നും കിട്ടിയില്ല മിസ്സേ…തത്കാലം ഞാനീ സൈഡ് പറ്റിയങ്ങു കിടന്നാലോന്ന ആലോയ്ക്കണേ…!

കാറ്റിൽ പറക്കുന്ന ചാരുവിന്റെ മുടിയിഴകളൊന്ന് തലോടികൊണ്ട് ഞാൻ പറഞ്ഞു…എങ്ങാനും ഇന്നലത്തെപോലെ പിടിച്ചു കിടത്തിയാലോ…

“അയ്യെടാ…അങ്ങനിപ്പോ നീ മിസ്സിനെ പറ്റിച്ചേർന്നു കിടക്കണ്ട…പോടാ പോ…പോയി അപ്പുറത്തെങ്ങാനും കിടക്ക്…”

പിള്ളേരെ രാത്രി മുറിയിൽ നിന്നും വിരട്ടിയോടിക്കുന്ന അമ്മമാരുടെ ശൈലിയിൽ മിസ്സെന്നെയൊന്ന് വിരട്ടി

“പിന്നേ പിന്നേ…പറഞ്ഞപാടെയങ്ങു ഞാൻ പോകുവല്ലേ…. അങ്ങോട്ട് നീങ്ങി കെടക്ക് പെണ്ണെ…!!!

ചാരുവിനെ ഒരല്പം പിറകിലേക്ക് തള്ളിക്കൊണ്ട് ഞാനും ചാടിയ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി

“എട.. എടാ.. നീയെങ്ങോട്ടാ ഈ കേറിപ്പോണെ…!!

എന്നെയിറക്കി വിടാൻ വേണ്ടി മാത്രം മിസ്സൊന്നാ സീറ്റിൽ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ഉടുമ്പ് പിടിച്ച തവളെയെപ്പോലെ ഞാനപ്പോ തന്നെ ചാരുവിനെയും കെട്ടിപിടിച്ചു കണ്ണടച്ചു കളഞ്ഞു….

“കുട്ടാ….!

കണ്ണടച്ചതെ അനക്കമൊന്നുമില്ലാതെ കിടക്കുന്ന എന്റെ കവിളിൽ മിസ്സൊന്ന് തോണ്ടി വിളിച്ചു നോക്കി…ഉവ്വ ഞാനിപ്പോ കണ്ണ് തുറന്നത് തന്നെ….

“ആദി…നീ ഒറങ്ങിയോ…?

സംശയത്തോടെ ചാരുവെന്നേ വീണ്ടും തട്ടി വിളിച്ചു… ഈശ്വരാ ഇവളിനി ശെരിക്കും മണ്ടത്തിയാണോ…കണ്ണടച്ചപ്പാടെ ഉറങ്ങി വീഴാൻ ഞാനെന്തോന്ന് ക്ലോറോഫോം വല്ലതും മണത്തിട്ടാണോ കിടന്നത്..

“ആദി ഒറങ്ങി.. ഇനി മിസ്സും ഒറങ്ങിക്കോ…ഗുഡ് നൈറ്റ്‌…!!!!!

മെല്ലേ ഒരു കണ്ണ് മാത്രം തുറന്നു നോക്കികൊണ്ട് ഞാൻ പറഞ്ഞു…ഓഹ് അത് ശെരി…പെണ്ണ് അപ്പോളും ചിരിച്ചോണ്ട് കിടക്കുവാ ഞാനെന്താ ചെയ്യുന്നതെന്ന് നോക്കികൊണ്ട്….

“ഹ്മ്മ്…ന്തേ…ഒറങ്ങണ്ടേ…?

എന്നെത്തന്നെ നോക്കി കിടക്കുന്നവളെ നോക്കി ഞാൻ ചോദിച്ചു…ആ ചിരി മാത്രം മായുന്നില്ല മുഖത്തുനിന്ന്….

💬 Comments

View all comments