Chapter Title : ചാരുലത ടീച്ചർ 8 [Jomon]
അങ്ങനെയേ തന്നെയിരുന്നു മഴയൊക്കെ കണ്ടുകൊണ്ടിരുന്നപ്പോളാണ് നമ്മുടെ മിസ്സിന്റെ വിളിയെന്നെ തേടിയെത്തിയത്…
“ഹലോ…. “””
ആദ്യത്തെ ബെല്ലിൽ തന്നെ ഫോണെടുത്തു ഞാൻ ചെവിയോട് ചേർത്തു..
“എന്താടാ അവിടുന്ന് ഒച്ചപ്പാട് കേള്ക്കുന്നെ…?
തിരിച്ചൊരു ഹലോ പോലും പറയാതെ തന്നെ മിസ്സിന്റെ ചോദ്യമെത്തി…
“ആ അത് മഴ പെയ്യണത…ന്തേയ് അങ്ങോട്ട് മഴയൊന്നുമില്ലേ…?
“മഴയോ…കൊറച്ചു മുന്നേയൊന്ന് തൂളിപ്പോയി…അല്ലാണ്ട് ഒന്നുമില്ല…”
“ഓഹ് അപ്പോ മിസ്സിന് മഴ മിസ്സായല്ലേ…ഇങ്ങോട്ട് പോരുന്നോ…നല്ലടിപൊളി മഴയും കാറ്റും കൊറച്ചു ഇടിയും മിന്നലും ആകെക്കൂടെ നമ്മുക്ക് വൈബ് ആക്കാം.. എങ്ങനെ ഒണ്ട് പ്ലാൻ…?
ഞാനാ ഫോണും പിടിച്ചു ബെഡിൽ കിടന്നു രണ്ടു മറച്ചിൽ മറഞ്ഞു…
“അങ്ങനെയിപ്പോ മോൻ മിസ്സിനെ വച്ചു വൈബ് പിടിക്കണ്ട…”
മറുതലക്കൽ നിന്നൊരു കുണുങ്ങി ചിരിയോടെ ചാരു പറഞ്ഞു…ആഹ് ഈ ചിരി കേൾക്കാനല്ലേ ഞാനീ പെരും മഴയത്തും ചളി വാരി എറിഞ്ഞത്…. ഹിഹി….
“ഓ അപ്പോ മിസ്സ് തല്പരകക്ഷിയല്ല…ഹ്മ്മ്…സാരോല്ല…പിന്നേയ് ലീവൊക്കെയല്ലേ വരുന്നത്.. ന്താണ് പരുപാടി…നാട്ടിൽ പോണുണ്ടോ…?
ചാരുവിന്റെ അവധിക്കാല കലാപരിപാടികൾ അറിയാൻ വേണ്ടി ഞാൻ ചോദിച്ചു.. എന്തിനാണെന്നിനി പറയേണ്ട ആവശ്യമില്ലല്ലോ…
“ഇല്ലട.. നാട്ടിലേക്കില്ല ഇപ്രാവശ്യം.. എന്റ്റൂടെ കോളേജിൽ പഠിച്ചൊരു കൂട്ടുകാരീടെ കല്യാണമുണ്ട്.. ഞാൻ ഏതായാലും അതിന് പോകാനാ തീരുമാനിച്ചേക്കുന്നെ.. “
ഏഹ് കല്യാണത്തിനോ…ചോദിച്ചു നോക്കിയാലോ എന്നേം കൂടെ കൊണ്ടുപോകുവോന്ന്…അങ്ങനാണേൽ ഞാനൊരു പൊളി പൊളിക്കും…..
“അതേ മിസ്സേ…മിസ്സൊറ്റക്കാണോ പോണേ…അതോ കൂടെയാ നീതുവും കാണോ…”
ചാരുവിന്റെ പിറകെ വാലു പോലെ തൂങ്ങി നടക്കുന്നയാ പെണ്ണിന്റെയോർമ്മയിൽ ചോദിച്ചു…
“ഏയ്.. ഇല്ലെടാ…അവൾക്ക് അത്രയും ലീവൊന്നും കിട്ടുകേല…മിക്കവാറും ഞാനൊറ്റക്കാവും പോണത്.. ന്തേയ് നീ വരുന്നോ…?
ഓർക്കപ്പുറത്തുള്ളയാ ചോദ്യത്തിൽ ഞാനൊന്ന് അത്ഭുതപ്പെട്ടുപ്പോയി…ശ്ശെടാ ഇതിപ്പോ ലാഭായല്ലോ….
“ചാരുവിങ്ങനെ നിർബന്ധിക്കുമ്പോ
💬 Comments
View all comments