Chapter Title : ചാരുലത ടീച്ചർ 8 [Jomon]
എങ്ങനാ ഞാനില്ലായെന്ന് പറയുവാ…ഏഹ്…!!!!
“അയ്യെടാ…ഞാനാരെയും നിർബന്ധിക്കത്തൊന്നുമില്ല…പിന്നെ അവധിയാവുമ്പോ നീയവിടെയിരുന്നു ബോറടിച്ചു ചാവണ്ടല്ലോ എന്ന് കരുതി പറഞ്ഞെയ..”
ഓഹ് പുച്ഛം…ultimate പുച്ഛം…
“ഓഹോ അങ്ങനാണോ…. എന്നാപ്പിന്നെ ചാരുമിസ്സ് പോയി കൂട്ടുകാരീടെ കല്യാണമൊക്കെ കൂടി വാ.. ഞാനിവിടൊക്കെ തന്നെ കാണും…”
അല്ല പിന്നെ…
“ഹ്മ്മ്.. അതാവും നല്ലത്…അല്ലേലും ബീഹാറികല്യാണം കൂടാനുള്ള യോഗമെന്റെ കുട്ടനില്ലെന്ന് കരുതിയാ മതി…”
വല്ലാത്തൊരു ചിരിയോടെ അവളത് പറഞ്ഞു തീരുമ്പോളാണ് അവസാനം പറഞ്ഞ വാക്കുകൾ മനസ് തെണ്ടി ഒന്നൂടെ റിപ്പീറ്റ് അടിച്ചു തന്നത്… ബീഹാറെന്നല്ലേ മൊതലാളി കേട്ടത്……
“ബീ.. ബീഹാറോ…?
കാര്യമറിയാനുള്ളൊരു ത്വരയോടെ ഞാൻ ചോദിച്ചു നോക്കി.. ഇനി കേട്ടതെങ്ങാനും മാറിപോയതാണോ…
“ന്തേയ് നീ ബീഹാറെന്ന് കേട്ടിട്ടില്ലേ…. അവിടെ വച്ചാ കല്യാണം…അവൾടെ ഫാമിലി മുഴുവൻ അവിടെയാ..ഞാൻ എന്തായാലും മറ്റന്നാൾ പോകും…”
“മറ്റന്നാളോ…അപ്പൊ എന്നാ തിരിച്ചുവരാ…”
ബെഡിൽ നിന്ന് ചാടി എണീറ്റോണ്ട് ഞാൻ ചോദിച്ചു…ബീഹാറെന്നൊക്കെ പറയുമ്പോ പോയി വരാൻ തന്നെ ദിവസങ്ങൾ എടുക്കും…കാലുപിടിച്ചിട്ടാണെങ്കിലും ചാരുവിന്റെ കൂടെ പോയെ പറ്റു… ഞാനാ ഫോണും ചെവിയിൽ പിടിച്ചു കണക്ക് കൂട്ടാൻ തുടങ്ങി…..എങ്ങനെ പോയാലും അവിടെയെത്താൻ രണ്ട് ദിവസം.. തിരിച്ചും രണ്ട് ദിവസം.. ആകെമൊത്തം യാത്രക്കായി തന്നെ നാലു ദിവസം.. അതും ചാരുവിന്റെ കൂടെ…ബാക്കി അവിടെയുള്ള ദിവസങ്ങൾ ബോണസ് ആയി കൂട്ടിയാലും നഷ്ടമില്ല…
“അതാടാ പ്രശ്നം…പോക്കും വരവും കല്യാണവും എല്ലാം കൂടെ ഒരാഴ്ചയങ്ങു പോയി കിട്ടും…. എനിക്കാണേൽ അവിടെ അവളെ മാത്രേ പരിചയവുമുള്ളു…”
ചാരുവൊരു വിഷമത്തോടെ പറഞ്ഞു നിർത്തി…ആ വിഷമം എന്താണെന്നല്ലേ…നാല് ദിവസം ഒറ്റക്ക് ട്രെയിനിലിരിക്കണം പോരാഞ്ഞിട്ട് കൂട്ടുകാരിയുടെ കല്യാണവും…അപ്പൊ പിന്നെ ഇവളവിടെ പോയി പോസ്റ്റ് ആയി നിൽക്കേണ്ടി വരികതന്നെ ചെയ്യും….
“എനിക്ക്
💬 Comments
View all comments