0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

മാറ്റി , ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് പോന്നതായിരുന്നു മൈക്കിൾ .

"''' ഒരു റൂം "' മങ്ങിയ പ്രകാശത്തിൽ മയങ്ങുകയായിരുന്ന റിസ്പഷനിസ്റ്റ് പെണ്ണ് കണ്ണ് തിരുമ്മിയെണീറ്റു .

ചീകാത്ത മുടിയും വാടിയ കോലവും കണ്ടാവും അവൾ അടിമുടി നോക്കി

'' ഞാൻ മൈക്കിൾ ..മൈക്കിൾ ആന്റണി . സെക്രട്ടറിയേറ്റിൽ ആണ് ജോലി "" ബാഗിൽ തപ്പി ഐഡന്റിറ്റി കാർഡ് എടുത്തു കൊടുത്തപ്പോൾ പെണ്ണ് ലാൻഡ് ഫോണെടുത്തു ആർക്കോ ഫോൺ ചെയ്തു

"' ഇവിടെ ബാറുള്ളതല്ലേ ? എനിക്കൊരു കുപ്പി വേണം "'
ഫോൺ വെച്ചിട്ടവൾ മിഴിച്ചു നോക്കിയിട്ട് ഭിത്തിയിലെ ക്ളോക്കിലേക്ക് നോക്കി .

സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു

"" മൈക്കിൾ സാറോ ...എന്തായിവിടെ "'''
ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത് .

കണ്ടു പരിചയമുള്ള മുഖം , വെള്ള ട്രാക്ക് പാന്റും കറുത്ത ടി ഷർട്ടും

"'എന്നെ ഓർമയില്ലേ ..ഞാൻ നസീം . നസീം മക്കാർ . എന്റെയൊരു റിസോർട്ടിന്റെ ആവശ്യത്തിന് ഞാൻ സാറിനേം സുകുമാരൻ സാറിനേം കാണാൻ വന്നിരുന്നു . അന്ന് രാജധാനി ബാറിൽ "'

ഓർക്കുന്നു ... ആദിവാസി കോളനിയിൽ അനധികൃതമായി ഭൂമി നിരത്തി റിസോർട്ട് പണിയൽ .

ഇയാളോടും സുകുമാരൻ സാറിനോടും കണക്കിന് പറഞ്ഞിട്ടാണ് അന്നിവരുടെ മുറിയിൽ നിന്നിറങ്ങി പോയത്

"'സാർ വന്നാട്ടെ ..ബാർ തുറക്കണേൽ എട്ട് കഴിയും ... ദിവ്യാ ...സാറിന്റെ റൂം റെഡിയാകുമ്പോൾ പറഞ്ഞാൽ മതി . അത് വരെ എന്റെ റൂമിലുണ്ടാകും "''

"' വേണ്ട ... ഞാൻ റൂം കിട്ടുന്ന വരെ ഇവിടെയിരുന്നോളാം ..അല്ലെങ്കിൽ ഇവിടേതാ വേറെ ഹോട്ടൽ

💬 Comments

View all comments