Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
ടീച്ചറെ വിവാഹം കഴിച്ചിരുന്നത് . എന്നെക്കാളും ദയനീയമായിരുന്നു ടീച്ചറുടെ അവസ്ഥ. ഒരു മുഴുക്കുടിയൻ , സമ്പന്നൻ . ടീച്ചറുടെ പഴയകാല പ്രണയം അറിഞ്ഞുകൊണ്ടാണയാൾ അവരെ കെട്ടിയത് .അതിന്റെ പീഡനം ഏൽക്കേണ്ടി വന്നത് ടീച്ചറും ശാരീരിക -മാനസിക ഉപദ്രവത്തിലൂടെ അയാൾ ഹരം കണ്ടെത്തി .''''
'''' അയാൾ മുറിയിൽ പൂട്ടിയിട്ടാണ് എന്നും പോയിരുന്നത് . വെറുമൊരു ലൈംഗിക ഉപകരണം . നിനക്കറിയാല്ലോ ടീച്ചർ എഴുതുമായിരുന്നെന്ന് . ഒരു ഫോൺ പോലുമില്ലായിരുന്നു ടീച്ചർക്ക് . എന്റെ കൂട്ടുകാരി വഴി ഞാൻ വാങ്ങിച്ചുകൊടുത്ത ഫോണിൽ , സോഷ്യൽ മീഡിയയിൽ എഴുത്തുകൾ എഴുതി ടീച്ചർ തന്റെ വിഷമങ്ങളൊഴുക്കി . അവരുടെ എഴുത്തുകൾ വായിച്ച കുറച്ചുപേർ പുറത്തുനടക്കുന്ന ചില പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചു . നാട്ടുകാരുടെ മുന്നിൽ മാന്യനായ , ടീച്ചറുടെ ഹസ്ബൻഡ് അതിന് സമ്മതിച്ചു . ടീച്ചർ മാത്രമറിയുന്ന ഒരു കണ്ടീഷനിൽ . ടീച്ചർ പ്രസംഗിക്കുന്നുണ്ടെങ്കിൽ അതയാളെ റെക്കോർഡ് ചെയ്ത് കേൾപ്പിക്കണം . ഓരോ വേദിയും കഴിഞ്ഞ് വരുമ്പോൾ ടീച്ചറുടെ ശരീരത്ത് അയാളുടെ പീഡനത്തിന്റെ ശേഷിപ്പുകൾ ബാക്കിയായായിരുന്നു "'
"'' പാവം ... ഇപ്പോൾ അവരെവിടെയുണ്ട് ? ഇപ്പോഴും ടീച്ചർ അയാളുടെ അടുത്താണോ ? അപ്പോൾ പിള്ളേരെ ടീച്ചറിനെയെങ്ങനെയേൽപ്പിക്കും ?''' ."''
''ടീച്ചർ അയാളെ കൊന്നു ....'''
"'ഏഹ് ?''' മൈക്കിളിന്റെ കണ്ണുകൾ തുറിച്ചു
"'ഹ്മ്മ് ...ടീച്ചറിനിടക്കൊരു അപകടം പറ്റി . അത് കഴിഞ്ഞതിൽ പിന്നെ അയാളുടെ പീഡനം കൂടി . തന്റെ മുന്നിൽ വെച്ച് മദ്യലഹരിയിൽ അനിയത്തിയേയും അയാൾ പീഡിപ്പിക്കുന്നത് കണ്ട ടീച്ചർ എന്നന്നേക്കുമായി അയാളെ അവസാനിപ്പിച്ചു ..."'
"'ഏഹ് ...എന്നിട്ട് ...എന്നിട്ട് ടീച്ചർ അറസ്റിലായില്ലെ ? ടീച്ചറിപ്പോ ജയിലിലാണോ ?'''
"'അല്ല ... ആറുവർഷത്തെ ശിക്ഷ അനുഭവിച്ച് , ആറുമാസം മുൻപ് ടീച്ചർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി . ''
''എവിടെയുണ്ട് ടീച്ചർ ...ഏഹ് ..എവിടെയുണ്ട് ? ...ഞാൻ പോയി കാണാം ... കൂട്ടിക്കൊണ്ട് വരാം '''
""'കാണണം ... എനിക്കവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് . നീയറിയാതെങ്കിലും നിനക്കുമുണ്ടവരോട് കടപ്പാട്''''
'''ഏഹ് ...എനിക്കെന്ത് കടപ്പാട് ?''' മൈക്കിളിന്റെ കണ്ണുകൾ ചുരുങ്ങി
💬 Comments
View all comments