0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

എങ്കിലും അവളുടെ കണ്ണിൽ കനൽ എരിഞ്ഞിരുന്നു

"'നയനാ ... പിന്നെയെന്തിനാണ് നീ ഇനിയും പോകുന്നെ ..അയാൾ നിന്നെ ..."'' മൈക്കിൾ എയർപോർട്ടിലേക്ക് വണ്ടി കയറ്റി നിർത്തി

""' ഒന്നും ചെയ്യില്ല ..പണമാണവർക്ക് വേണ്ടത് . ചത്താലും പണം മതി . ഞാനുണ്ടാക്കിയതെല്ലാം കൊടുക്കാമെന്ന് പറഞ്ഞു . എന്റെ പിള്ളേരെയെനിക്ക് വേണം . അവർക്കൊരുപോറൽ പോലുമേക്കരുത് ..മൈക്കിളെ നീയെനിക്കൊരു സഹായം ചെയ്യണം . ഞാൻ പറഞ്ഞപോലെപിള്ളേരെ ഞാൻ അവിടുന്ന് കയറ്റിവിടും . മീന ടീച്ചറെ പിള്ളേരെയേൽപ്പിക്കണം .. "'

""മീനടീച്ചറോ ...ഏത് മീനടീച്ചർ ?'' മൈക്കിൾ അവളെ നോക്കി

"'നമ്മൾ കാരണം ജോലി നഷ്ട്ടപ്പെട്ട ...അല്ല ജീവിതം നഷ്ടപ്പെട്ട മീന ടീച്ചർ "''

''ഏഹ് ..നമ്മുടെ മീനടീച്ചറോ ..നിനക്ക് അവരുമായി കോൺടാക്ട് ഉണ്ടോ ?'''

''' ഹ്മ്മ് .. എന്റെ കൂടെ ക്യാനഡയിൽ പഠിച്ചിരുന്ന ഒരു കുട്ടിയുടെ അടുത്താണ് ടീച്ചറെ വിവാഹം കഴിച്ചിരുന്നത് . എന്നെക്കാളും ദയനീയമായിരുന്നു ടീച്ചറുടെ അവസ്ഥ. ഒരു മുഴുക്കുടിയൻ , സമ്പന്നൻ . ടീച്ചറുടെ പഴയകാല പ്രണയം അറിഞ്ഞുകൊണ്ടാണയാൾ അവരെ കെട്ടിയത് .അതിന്റെ പീഡനം ഏൽക്കേണ്ടി വന്നത് ടീച്ചറും ശാരീരിക -മാനസിക ഉപദ്രവത്തിലൂടെ അയാൾ ഹരം കണ്ടെത്തി .''''

'''' അയാൾ മുറിയിൽ പൂട്ടിയിട്ടാണ് എന്നും പോയിരുന്നത് . വെറുമൊരു ലൈംഗിക ഉപകരണം . നിനക്കറിയാല്ലോ ടീച്ചർ എഴുതുമായിരുന്നെന്ന് . ഒരു ഫോൺ പോലുമില്ലായിരുന്നു ടീച്ചർക്ക് . എന്റെ കൂട്ടുകാരി വഴി ഞാൻ വാങ്ങിച്ചുകൊടുത്ത ഫോണിൽ , സോഷ്യൽ മീഡിയയിൽ എഴുത്തുകൾ എഴുതി ടീച്ചർ തന്റെ വിഷമങ്ങളൊഴുക്കി . അവരുടെ എഴുത്തുകൾ വായിച്ച കുറച്ചുപേർ

💬 Comments

View all comments