0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

നയനെ ..ഇങ്ങനെ പോയാൽ നിന്റെ കാമുകനെ ഞാൻ തട്ടിയെടുക്കും കേട്ടൊന്ന് തമാശരീതിയിൽ ഒരിക്കൽ ടീച്ചറെന്നോട് പറഞ്ഞപ്പോൾ ഞാനും അതാശിച്ചു .ഞാനെത്രമാത്രം വെറുപ്പിച്ചെങ്കിലും നീ കല്യാണം കഴിക്കാത്തപ്പോൾ നിന്നെ മനസിലാക്കുന്ന , നിന്നെ ഇഷ്ടപ്പെടുന്ന ടീച്ചർ ....ടീച്ചറെ നീ വിവാഹത്തെ കഴിച്ചിരുന്നുവെങ്കിൽ എന്ന് .'''' .

മൈക്കിൾ നെഞ്ചുപൊട്ടിക്കരഞ്ഞു കൊണ്ട് നയനയുടെ മേലേക്ക് ചാഞ്ഞു .

"'മക്കൂ ... കരയല്ലേടാ ...നീ കരഞ്ഞാൽ ഞാനും കൂടെ തകർന്നു പോകും ... ഇറങ്ങുവാ .. പുറകിൽ അക്ഷമരായി അവരുണ്ട് .എന്റെ ശരീരം കൊണ്ട് ഉണ്ടാക്കിയ സ്വത്തുവകകൾ അവരുടെ പേർക്കാകാതെ അവരെന്നെയൊന്നും ചെയ്യില്ല . ഞാനമ്മ മരിച്ചതും തിരിച്ചുപോകുന്നതുമൊന്നും ടീച്ചറിനെ അറിയിച്ചിട്ടില്ല . അറിഞ്ഞാൽ ടീച്ചർ പോകാൻ സമ്മതിക്കില്ല . . നീ ലീവ് കിട്ടുമ്പോൾ .അവരെ ചെന്ന് കാണണം "' നയന വണ്ടിയിൽ നിന്നിറങ്ങി ഡോർ അടച്ചിട്ട് , കുനിഞ്ഞവനെ നോക്കി

"' ഒരു ദിവസം അവരാവശ്യപ്പെട്ടില്ലേ . അവർക്ക് നിന്നെ സ്നേഹിച്ചുമതിയാകും മുൻപേ നീ ഓടിപ്പോന്നു . ഒരുകണക്കിന് അത് നിമിത്തമാണ് . നമ്മളുടെ ഈ കണ്ടുമുട്ടലിനുള്ള നിമിത്തം '' നയന തിരിഞ്ഞു നോക്കാതെ നടന്നപ്പോൾ മൈക്കിൾ ആക്‌സിലേറ്ററിൽ മുറുകെ ചവിട്ട

വെയിൽ ചാഞ്ഞിരുന്നു ...

തലയിൽ ചുമടുകളുമായി നീങ്ങുന്ന സ്ത്രീകളുടെ ഇടയിലൂടെ ജീപ്പ് ഹോണടിച്ചു വെട്ടിത്തിരിഞ്ഞു ഇറക്കമിറങ്ങി .

വീടിന്റെ മുന്നിലെ തഴപ്പായയിൽ കുരുമുളക് വാരുകയായിരുന്ന സ്ത്രീയെ മുട്ടിയെന്ന പോലെ ജീപ്പിരച്ചു നിന്നു

"'''' മക്കൂ ..... മക്കൂ ...എന്നാടാ ....എടാ എന്നാടാ '''' കോരിയെടുത്തു വീടിന്റെ വാതിൽ തുറന്നപ്പോൾ മൈക്കിന്റെ തോളിൽ കിടന്നവൾ പിടഞ്ഞു

"'

💬 Comments

View all comments