Chapter Title : ചക്കയും ഉപ്പാന്റെ പൂതിയും [ജുമൈലത്]
കൊള്ളാൻ നിർത്ത്യപ്പളാ ഇങ്ങളെ കണ്ടത്”
“ഓളെ ഡോക്ടറെ കാണിക്കാൻ പോന്നതാ. ഇവിടെ വരെ വന്നതല്ലേ ബീച്ചൊക്കെ ഒന്ന് കാണാന്ന് വെച്ചു”
സലീമും ഭാര്യയും ഷഹാനയുടെ കാര്യം തിരക്കി. ഷഹാനയും എളാമ്മയും കുട്ടിയേയും കൊണ്ട് ചുറ്റികറങ്ങാൻ പോയി. പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃഷ്ടിയും പതിപ്പിച്ചിരിക്കുന്ന ജ്യേഷ്ഠന്റെ മനസ്സിലെ ആത്മസംഘർഷം ആ മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങളിൽ നിന്നും വായിച്ചെടുത്ത അനുജൻ ജ്യേഷ്ഠൻ കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നത് വരെ നിശബ്ദനായി ക്ഷമയോടെ കാത്തിരുന്നു.
“പിന്നെ സലീമേ അന്ന് പറഞ്ഞ കാര്യം നോക്കിയോ ഇയ്യ്”?
“ഓൾക്കൊരു ചെക്കനല്ലേ. പറ്റിയ ആളെ കിട്ടണ്ടേ ഇക്കാ”
“ഞാൻ പറഞ്ഞൂന്നേ ഉള്ളൂ. സഫിയേം പോയി. ഇക്ക് വയസ്സും ആയി. ഓളാണേല് ചെറുപ്പോം...”
“ അതൊക്കെ കഴിഞ്ഞില്ലേ? ഇങ്ങള് വെറുതെ ആവശ്യല്ലാത്ത കാര്യങ്ങളോർത്ത് തല പുണ്ണാക്കീട്ടെന്താ? എടങ്ങാറായി നടക്കാന്നല്ലാതെ… ഡെൽഹീന്ന് ഒക്കെപ്പാടെ പൂട്ടി കെട്ടി ഓളേം കൊണ്ട് കോഴിക്കോട് വന്നു. ഞങ്ങളെ ആരേം അടുപ്പിക്കൂംല്ല. എന്നിട്ട് ഇക്ക് ആരൂല്ലേ ഒറ്റക്കാണേന്നും പറഞ്ഞോണ്ടിരിക്കും. ഉമ്മച്ചി തറവാട്ടില് നിക്കാൻ പറഞ്ഞിട്ട് ഇങ്ങള് അത് കേട്ടോ? എത്ര കാലായി തറവാട്ടീക്ക് ഒന്ന് വന്നിട്ട്? ഞങ്ങളൊക്കെ ഇല്ലേ ഓൾക്ക്? കെട്ടാൻ ആരേലും വന്നോളും. ഇങ്ങള് വെറുതെ ബേജാറാവണ്ട”
സലീം ഇടക്ക് കയറി പറഞ്ഞു. ജ്യേഷ്ഠനുമായി കുടുംബകാര്യങ്ങൾ പറഞ്ഞ് കാട് കയറുന്നതിലെ ബുദ്ധിമുട്ടോർത്ത് അനുജൻ സംഭാഷണം ബിസിനസ് കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
ബീച്ച് മുഴുവൻ അലഞ്ഞു തിരിഞ്ഞ് കുൽഫിയും നുണഞ്ഞ് നടക്കാൻ പോയവർ മൂന്നും തിരിച്ചെത്തി.
“ ഇക്ക ഇനി എന്നാ തറവാട്ടിക്ക്? കൊറേ ആയില്ലേ വന്നിട്ട്. ഉമ്മച്ചി വയ്യാതെ കെടക്കാൻ തൊടങ്ങീട്ട് ആറേഴ് മാസായി. അബൂബക്കറ് പുതിയ
💬 Comments
View all comments