0%

Chapter Title : ചക്രവ്യൂഹം 6 [രാവണൻ]

Author : Kambikathakal Read All Parts 348

...മുഖത്ത് അങ്ങിങ്ങായി പറ്റിപ്പിടിച്ചിരുന്ന വിയർപ്പ് കണങ്ങൾ കഴുത്തിലൂടെ താഴേക്ക് ഓടി യൂണിഫോം ഷെർട്ടിനുള്ളിൽ ഒളിക്കുന്നത് അഭി കണ്ടു....

“അഭി. ...ഈ റൂട്ട് ആയിരുന്നോ. ...“

“അ. ..അതെ. ...പള്ളിമുക്ക് ഇറങ്ങും. ....”

അവന്റെ തൊണ്ട വരണ്ടുപോയി. ...its so strange. ...ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്തൊരു അനുഭൂതി...ഇവൾക്കെന്തോ ഒരു പ്രേത്യേകതയുണ്ട്, അത് സത്യം. ....വൈദേഹിയുടെ കണ്ണുകളും അഭിയിൽ തറഞ്ഞു നിന്നു....ഷർട്ടിലെ ഏറ്റവും മുകളിലെ ബട്ടൺ തുറന്നുകിടന്നതിനാൽ അവന്റെ കഴുത്തിന് തൊട്ടുതാഴെ തെളിഞ്ഞുകാണുന്ന മറുകിൽ വൈദേഹി തളർന്നു. ...അവളുടെ ഉള്ളിൽ നിർവചനീയമായ ഒരു അസ്വസ്ഥത ഉടലെടുത്തു. ....സ്വയം ഉരുകുന്നതുപോലെ...

പുളിമൂട് സ്റ്റോപ്പിൽ വൈദേഹി ഇറങ്ങി. ...വലിയ ഇരമ്പലോടെ ബസ് വീണ്ടും മുന്നോട്ട് നീങ്ങി. ...വൈദേഹി എഴുന്നേറ്റതുമുതൽ അഭിക്ക് തലയിൽ നേർത്ത വേദന അനുഭവപ്പെട്ടു. ...വല്ലാത്തൊരു ചൂടും ...

.

.

.

.

കുളിച്ച് സുന്ദരിയായി പട്ടുപ്പാവാടയണിഞ്ഞ്, ഭ്രാന്തിയായ രുക്മിണിമുത്തശ്ശിയുടെ മടിയിൽ തലവച്ച് കിടക്കുകയായിരുന്നു വൈദേഹി...അവളുടെ മുഖത്ത് നേർത്ത ചുവപ്പും കണ്ണുകളിൽ തിളക്കവും സ്ഥാനം പിടിച്ചിരിക്കുന്നു. ...

“ആരെയോർത്ത് കിടക്കുവാ  ചുന്ദരിപെണ്ണ്. ..”

“ആരെയും ഓർത്തില്ലല്ലോ ”

“മുത്തശ്ശിയോടാ നിന്റെ നുണ. ...ആ ചെറുക്കൻ അല്ലെ ഇവിടെ. ...”

മുത്തശ്ശി അവളുടെ ഇടനെഞ്ചിൽ തൊട്ടുകാണിച്ചു. ....വൈദുവിന്റെ മുഖത്ത് വീണ്ടും നാണം വിരിഞ്ഞു. ...അവൾ അവരുടെ മടിയിലേക്ക് മുഖം പൂഴ്ത്തി. ..

“നാണം വന്നല്ലോ നാണം വന്നല്ലോ. ..”

“മുത്തശ്ശിക്ക് എങ്ങനെ മനസ്സിലായി. ...”

“മുത്തശ്ശിക്ക് എല്ലാം അറിയാല്ലോ. ..”

“ഓഹ് പുളു. ...”

“സത്യാ. ..”

മുത്തശ്ശി വാത്സല്യത്തോടെ അവളുടെ വളർന്നുപന്തലിച്ച മുടിയിഴകളിൽ തലോടി. ..

“എങ്കിൽ മുത്തശ്ശി പറ. ...അഭി

💬 Comments

View all comments