Chapter Title : ചക്രവ്യൂഹം 6 [രാവണൻ]
ഇപ്പൊ എന്ത് ചെയ്യുവാ. ...”
“അഭി ഇപ്പൊ ”
രുക്മിണി മുകളിലേക്ക് നോക്കി ആലോചിക്കുന്നതുപോലെ അഭിനയിച്ചു....അവരുടെ ഉത്തരമെന്തെന്ന് അറിയാനുള്ള ആകാംഷയിൽ വൈദേഹി തിരിഞ്ഞ് അവരുടെ വാർദ്ധക്യത്തിന്റെ ചുളിവുകൾ വീണ മുഖത്തേക്ക് നോക്കി കിടന്നു. ...
“അഭി ഇപ്പൊ. ...അവനിപ്പോ ജ്വലിക്കുകയാണ്. ...”
“ജ്വലിക്കെ. ...എന്നുവച്ചാൽ. ..”
“സൂര്യനെപ്പോലെ. ....”
“സൂര്യന് നല്ല ചൂടല്ലേ. ...”
“അവനും ചൂടാ. ...ചുറ്റുമുള്ളതിനെ ഭസ്മം ആക്കാൻ തക്ക ശേഷിയുള്ള ചൂട്. ...”
“മുത്തശ്ശി എന്താ പറയണേ. ...അങ്ങനെ ചൂടുള്ള ആളെ എങ്ങനെയാ സ്നേഹിക്കാൻ പറ്റണെ. ...പൊള്ളില്ലേ. ...”
“ഇല്ലല്ലോ. ..” രുക്മിണി അവളുടെ മൂക്കിന്റെ തുമ്പിലൊന്ന് തട്ടി. ...“നിനക്ക് പൊള്ളില്ല. ..”
“അതെന്താ . ..എനിക്ക് പൊള്ളാത്തെ 🤔”
“അവൻ ആദിത്യനും(sun) നീ ഇന്ദുവും (moon ) ആയതുകൊണ്ട് പൊള്ളില്ല. ..അവന്റെ താപം ആവാഹിക്കേണ്ടത് അല്ലെ നിന്റെ കർമം. ..”
“ആവാഹിക്കാനോ. ...അതെങ്ങനെയാ ആവാഹിക്കുന്നെ. ...”
“അതോ. ...”
മുത്തശ്ശി താഴ്ന്ന് അവളുടെ കാതോരം ചുണ്ടുകൾ ഉരസി. ...“സംഭോഗത്തിലൂടെ ”
“അയ്യേ. ...ഈ മുത്തശ്ശിക്ക് ശരിക്കും വട്ടാ. ..”
.
.
.
.
.
.
അന്നത്തെ ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് വീടെത്തി ഉള്ളിലേക്ക് കയറുമ്പോ നന്ദന ഹാളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടു. ...അവളെ ശ്രദ്ധിക്കാതെ അവൻ തന്റെ മുറിയിലേക്ക് ചെന്ന് ബാത്‌റൂമിൽ കയറി വസ്ത്രങ്ങൾ അഴിച്ചുകളഞ്ഞു, ഷവർ ഓൺ ചെയ്ത് അതിന്റെ കീഴിൽ നിൽക്കുമ്പോഴും ശരീരം ചുട്ട് പഴുക്കുകയായിരുന്നു. ...ശരീരത്തിൽ വെള്ളം വീഴ്ന്ന് നേർത്ത നീരാവി ഉയരുന്നത് അഭി സ്വയം കണ്ണാലെ കണ്ടു. ...
അഭി വന്നതിന്
💬 Comments
View all comments