Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]
മുറിയില്‍ കയറി കതകടച്ചു.
തലയണയില്‍ മുഖമമര്‍ത്തി.
വിതുമ്പി കരഞ്ഞു.
പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി.
ഉണര്‍ന്നു കഴിഞ്ഞ് അവള്‍ ഉറക്കച്ചടവോടെ ഭിത്തിയിലെക്ക് നോക്കി.
“ഈശ്വരാ! മൂന്നു മണി!”
അവള്‍ പെട്ടെന്ന് എഴുന്നേറ്റു.
എന്തൊരു ഉറക്കമായിരുന്നു!
പെട്ടെന്ന് അവളുടെ മനസ്സിലേക്ക് അമ്മയുടെ മുറിയില്‍ നടന്ന കാര്യങ്ങളോടി വന്നു.
അവളുടനെ ചാടിഎഴുന്നേറ്റുനിന്നു.
ശബ്ദവും അനക്കവും കേള്‍ക്കുന്നുണ്ടോ?
അവള്‍ കാതോര്‍ത്തു.
ഇല്ല.
അവള്‍ സാവധാനം അമ്മയുടെ കിടപ്പ് മുറിയിലേക്ക് ചെന്നു.
കതകിനു വെളിയില്‍ കാതോര്‍ത്തു.
ഇല്ല! ഒന്നും തന്നെ കേള്‍ക്കുന്നില്ല.
പിന്നെ അവള്‍ പൂമുഖത്തേക്ക് ചെന്നു.
അവിടെ ഗിരീഷിന്‍റെ കാര്‍ കാണപ്പെട്ടില്ല.
ആള്‍ പോയിരിക്കുന്നു.
ഉറക്കമായിരിക്കും അമ്മ!
പക്ഷെ എന്ത് കൊണ്ടാണ് തനിക്ക് ഇപ്പോള്‍ വെറുപ്പോ ദേഷ്യമോയില്ലാത്തത്?
അവള്‍ അദ്ഭുതപ്പെട്ടു.
അച്ഛന്‍ മരിച്ചതിനു ശേഷം അമ്മ തന്നെ വളര്‍ത്തിയ കാര്യങ്ങളൊക്കെ അവളുടെ മനസ്സിലേക്ക് ഓടിയെത്തി.
കഷ്ട്ടപ്പാടുകള്‍, ത്യാഗങ്ങള്‍, തകര്‍ന്നു പോയ സന്ദര്‍ഭങ്ങള്‍!
ആ അമ്മയെ ഇനി വെറുക്കേണ്ടതില്ല.
എങ്കിലും ഗിരി മാമനെപ്പോലെ ഒരാളുമായി!
അമ്മയ്ക്ക് വിവാഹം കഴിക്കാമായിരുന്നല്ലോ!
ഇങ്ങനെ ഒളിച്ചും പാത്തും, വൃത്തിയില്ലാത്ത ബന്ധത്തില്‍പ്പോയി പെടണമായിരുന്നോ?
അവള്‍ അമ്മയുടെ കതകില്‍ മുട്ടി.
പ്രതികരണമില്ല.
അവള്‍ വീണ്ടും മുട്ടി.
അനക്കമോ ഒച്ചയോ ഒന്നും കേള്‍ക്കുന്നില്ല.
അവള്‍ക്ക് ആധിയായി!
“അമ്മെ!!”
അവള്‍ ഉച്ചത്തില്‍ വിളിച്ചു.
“അമ്മെ! ഡോര്‍ തുറന്നെ!!”
അവള്‍ ശബ്ദം കൂട്ടി.
പെട്ടെന്ന് അകത്ത് നിന്നും ഒച്ചയും അനക്കവുമൊക്കെ കേള്‍ക്കാന്‍ തുടങ്ങി.
അപ്പോഴാണ് അനിതയുടെ ശ്വാസം നേരെ വീണത്.
“ഇതെന്തെടുക്കുവാരുന്നു അകത്ത്? ഒച്ചേം അനക്കോം ഇല്ലാതെ? എന്‍റെ നല്ല ജീവന്‍ പോയി...!”
അനിത ദേഷ്യപ്പെട്ട് ഉച്ചത്തില്‍ ചോദിച്ചു.
അവള്‍ പത്മജയെ നോക്കി.
കരഞ്ഞു കലങ്ങിയ
💬 Comments
View all comments