0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.3K

കണ്ണുകള്‍.
മുഖം നിറയെ കുറ്റബോധം.
അതിദയനീയ ഭാവം.
അത് കണ്ടപ്പോള്‍ അനിതയുടെ ദേഷ്യമെല്ലാം എങ്ങോ പോയി.

“മോളെ...”

തകര്‍ന്ന ശബ്ദത്തില്‍ പത്മജ അനിതയെ വിളിച്ചു.
അനിത നോക്കുമ്പോള്‍ പത്മജയുടെ കണ്ണില്‍ നിന്നും വീണ്ടും നീര്‍പോടിയുകയാണ്.
അത് കാണാന്‍ കഴിയാതെ അവള്‍ അമ്മയുടെ തോളില്‍ പിടിച്ചു.

“കരയാതെ അമ്മെ!”

അവള്‍ ശാന്തയായി പറഞ്ഞു.

“നെനക്ക് എന്നോട് ദേഷ്യോം വെറുപ്പും ഇല്ലേ കുട്ട്യേ?”

കണ്ണുനീര്‍ തുടച്ചുകൊണ്ട് പത്മജ ചോദിച്ചു.

“ദേഷ്യം ഉണ്ടാരുന്നു. വെറുപ്പ് ഇല്ല...”

“മോളെ, നീയ് അമ്മയോട് പറ്റൂങ്കി ക്ഷമിക്ക്!”

അനിത പുഞ്ചിരിച്ചു.

“ഒരു മോളും ക്ഷമിക്ക്യില്ല ന്ന് നല്ലോണം അറിയാം നിക്ക്..ച്ചാലും അമ്മ ഇനി...”

“എന്‍റെ പേടി അതല്ല അമ്മെ!”

അനിത പറഞ്ഞു.

“ഈ ഗിരീഷ്‌ മാമന്‍ ഫുള്ള് ദുസ്വഭാവം ള്ള ആളാന്നു ഒറ്റ നോട്ടം മതി അറിയാന്‍. അയാള് ഇതൊക്കെ എവിടെയെല്ലാം കൊണ്ടേ വിളമ്പും എന്ന് ആരാ കണ്ടേ? അമ്മ അയാളോട്! അതാ നിയ്ക്ക് മനസ്സിലാവാന്‍ പാടില്ലാത്തേ!”

പത്മജ തല താഴ്ത്തി.

“മാത്രല്ല...”

അനിത ശാന്തമായെങ്കിലും ഉറച്ച സ്വരത്തില്‍ തുടര്‍ന്നു.

“അമ്മ ആരാ? അമ്മേടെ പൊസിഷന്‍ എന്താ? നാട്ടുകാരൊക്കെ ഒത്തിരി റെസ്പെക്റ്റ് തരുന്ന ആളല്ലേ അമ്മ? ന്താ ഒണ്ടാവ്വാന്നറിയ്യോ അമ്മയ്ക്ക് ഇത് വെളീല്‍ പോയാല്‍?”

അതിനും പത്മജയ്ക്ക് ഉത്തരമുണ്ടായില്ല.
പകരം കണ്ണുകളില്‍ വീണ്ടും വെള്ളം നിറഞ്ഞു.

“അമ്മയെ കരയിക്കാന്‍ പറയണതല്ല എന്‍റെ പൊന്നമ്മേ! അതൊന്നു മനസ്സിലാക്ക് ആദ്യം!”

അല്‍പ്പ നേരം അനിത ഒന്നും പറഞ്ഞില്ല.

“ആട്ടെ! എന്ന് മുതലാ ഇത്?”

“അത്...”

പത്മജ അനിതയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

“ഒരു രണ്ട് ..രണ്ടര കൊല്ലം...”

“ഭഗവാനെ!!”

💬 Comments

View all comments