0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.3K

കൊളോണില്‍ കലര്‍ന്ന് അന്തരീക്ഷത്തെ മുഴുവനും ലഹരി പിടിപ്പിച്ചു.
അതിന്‍റെ സുഖത്തില്‍ രവി കണ്ണുകള്‍ പതിയെ അടച്ചു.
കട്ടിലില്‍ ഏതാണ്ട് പത്മാസനത്തില്‍ ഇരുന്ന തന്‍റെ പാദങ്ങളില്‍ ചൂടുള്ള വിരല്‍സ്പര്‍ശം അറിഞ്ഞ്ന അയാള്‍ പെട്ടെന്ന് കണ്ണുകള്‍ തുറന്നു.
തല കുനിച്ച്, തന്‍റെ പാദങ്ങള്‍ തൊടുന്ന അനിത!

“എന്താ അനിതേ ഇത്?”

അയാള്‍ അദ്ഭുത സ്തഭ്ധനായി, അവളെ പിടിച്ചു മാറ്റി കിടക്കയില്‍ നിന്നും എഴുന്നേറ്റു.

“ഇങ്ങനെ ഒരു ആചാരം ഞാന്‍ കേട്ടിട്ടില്ലല്ലോ,”

അയാള്‍ അങ്കലാപ്പോടെ പറഞ്ഞു.

“പണ്ടും ഇങ്ങനെ നടന്നതായി കേട്ടിട്ട് കൂടിയില്ല. ഇനി പണ്ട് അങ്ങനെ ഉണ്ടാച്ചാലും നമുക്കിടയില്‍ അത് വേണ്ട! നീ എന്‍റെ ഭാര്യയാണ്. മുമ്പിലും പിമ്പിലും ഉള്ളവളല്ല! എനിക്കൊപ്പമുള്ളവള്‍!”

അവള്‍ കൈകള്‍ കൂപ്പി.

“രവിയേട്ടാ...!”

അവള്‍ തൊഴുകൈകളോടെ പറഞ്ഞു.

“ഇന്ന് മുതല്‍ എന്‍റെ ദൈവങ്ങള്‍ക്കൊപ്പമാ രവിയേട്ടന് സ്ഥാനം! നമ്മുടെ കല്യാണം നിശ്ചയിച്ചപ്പഴേ ഞാന്‍ തീരുമാനിച്ചതാ അത്! അത് എന്നുവെച്ചാല്‍ രവിയേട്ടന്റെ ജീവിതത്തില്‍ എന്‍റെ സ്ഥാനം ഒരു ഭക്തയുടേത് ആണ് എന്ന്! ...കാരണം എനിക്കോ അമ്മയ്ക്കോ മറ്റാരും ഇല്ല. ഞാന്‍ ന്‍റെ ജീവിതം മൊത്തം രവിയേട്ടന് തര്വാണ്!”

പുറത്ത് നിറനിലാവില്‍, ദൂരെ ദൈവപ്പാല കാറ്റില്‍ ഉലഞ്ഞു.
വയലുകള്‍ക്കിപ്പുറത്ത് നിലാവിന്‍റെ കമ്പളം വീണ തോടിന്‍റെ ജലോപരിതലത്തിനു സമീപം നാഗത്താന്‍മാര്‍ ഇണചേരുന്ന മുഹൂര്‍ത്തമായിരുന്നു അത്.
വയലുകള്‍ക്കിടയില്‍ നിന്നിരുന്ന നീണ്ട പനമരത്തിനു മേല്‍ പട്ടകളുടെ വൃത്താകാരത്തിന് ചുറ്റും രാപ്പക്ഷികളുടെ മേളം...

“അനിതേ...”

അയാള്‍ ഗന്ധര്‍വ്വന്‍റെ സ്വരത്തില്‍ വിളിച്ചു.

മിഴിമുനകളിലെ മുഴുവന്‍ കാന്തിക സൌന്ദര്യവും അയാള്‍ക്ക് നല്‍കി അവള്‍ അയാളെ നോക്കി.

“അത്ര ഈശ്വര വിശ്വാസിയൊന്നുമാല്ലാത്ത ഞാന്‍ നിനക്ക് എവിടെയാണ് അമ്പലം പണിയേണ്ടെ എന്നോര്‍ത്ത്

💬 Comments

View all comments