Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]
ശങ്കിച്ചിരിക്ക്യാ... സൌന്ദര്യത്തിന്റെ ദേവതയ്ക്ക് അമ്പലം ഇല്ലാച്ചാല്‍ അത് ഒരു കൊറവ് ആണ്...!”
അനിതയുടെ ദേഹം പുളകം കൊണ്ട് ഒന്ന് വിറച്ച് തുടിച്ചു.
അവളറിയാതെ തന്‍റെ നീള്‍മിഴികള്‍ പതിയെ അടഞ്ഞു.
താന്‍ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും അഴകുള്ള പുരുഷനാണ് പറയുന്നത്.
താന്‍ സുന്ദരിയാണ് എന്ന് തോന്നിയിട്ടുണ്ട്.
അമ്മയുടെ സൌന്ദര്യം അതിനു കാരണമാണ്.
പലരില്‍ നിന്നും പ്രണയാഭ്യര്‍ത്ഥനനകളും വശീകരണ ശ്രമങ്ങളുമുണ്ടായിട്ടുണ്ട്.
സൌന്ദര്യത്തെ പുകഴ്ത്തിയിട്ടുണ്ട്.
അവരാരും തന്നെ രവിയേട്ടനെപ്പോലെ തന്‍റെ സങ്കല്‍പ്പത്തിലെ മാന്യതയുടെ, പുരുഷ സൌന്ദര്യത്തിന്‍റെ പൂര്‍ണ്ണ മാതൃകകളായിരുന്നില്ല.
കണ്ണുകള്‍ തുറക്കുമ്പോള്‍ തന്‍റെ തൊട്ടുമുമ്പില്‍ മിഴികളില്‍ പ്രണയ ദേവസംഗീതവും ചുണ്ടുകളില്‍ പ്രണയ മധുവുമായി രവി.
അവള്‍ പെട്ടെന്ന് മേശമേല്‍ നിന്ന് പാല്‍ ഗ്ലാസ്സെടുത്തു.
അവളുടെ കണ്ണുകളില്‍ നോക്കിക്കൊണ്ട് അയാള്‍ അത് പകുതി വരെ കുടിച്ചു.
പിന്നെ അവള്‍ക്ക് നീട്ടി.
അവള്‍ അത് വാങ്ങാന്‍ കൈനീട്ടി.
“വേണ്ട...”
അയാള്‍ അവളെ വിലക്കി.
“ഞാന്‍ കുടിപ്പിക്കാം...”
തുടികൊട്ടുന്ന ഹൃദയത്തോടെ അവള്‍ അയാളോട് അല്‍പ്പം കൂടിയടുത്തു.
അയാള്‍ ഗ്ലാസ് അവളുടെ പവിഴം തോല്‍ക്കുന്ന അധരത്തില്‍ മുട്ടിച്ചു.
അവള്‍ വായ് തുറന്ന് അയാളെ നോക്കി പുഞ്ചിരിച്ചു.
അയാള്‍ ഗ്ലാസ് ചരിച്ചു.
പാല്‍ സാവധാനം അവളുടെ വായിലേക്ക് അയാളിറ്റിച്ചു.
ചുവന്ന അധരത്തില്‍ ചെറിയ പാല്‍ത്തുള്ളികള്‍ അയാള്‍ കണ്ടു.
അധരം അമര്‍ത്തി അവളത് നീക്കിക്കളഞ്ഞു.
അയാള്‍ ഗ്ലാസ് മേശപ്പുറത്ത് വെച്ചു.
“ന്തെങ്കിലും പറയൂ, രവിയേട്ടാ...”
അയാള്‍ക്കഭിമുഖം നിന്ന് അയാള്‍ മധുരോദാരമായി പറഞ്ഞു.
“പറയാം...അല്‍പ്പം കൂടി അടുത്ത് നില്‍ക്കൂ...”
അനിതയുടെ ദേഹത്ത് വീണ്ടും ഹര്‍ഷോന്മാദം നിറഞ്ഞു.
ഹൃദയം തുടിച്ചു.
അവള്‍ക്ക് പക്ഷെ അനങ്ങാന്‍ കഴിഞ്ഞില്ല.
അവളുടെ കണ്ണുകളില്‍ പ്രണയമഴ ഇരമ്പി.
ദേഹം
💬 Comments
View all comments