Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]
ആര്ടെയേലും കൂടെ ജീവിക്കണത് കാണാന്‍ എനിക്ക് കൊതിയില്ല്യെ കുട്ടീ?”
അനിത പെട്ടെന്ന് എഴുന്നേറ്റു.
അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു.
പത്മജയ്ക്ക് ഒന്നും മനസ്സിലായില്ല.
ആലിംഗനം കഴിഞ്ഞു നോക്കുമ്പോള്‍ അനിതയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
“എന്താ കുട്ട്യേ?”
അവര്‍ അലിവോടെ ചോദിച്ചു.
“പറയുന്ന കേട്ടില്ലേ?”
കണ്ണുകള്‍ തുടച്ചുകൊണ്ട് അനിത പറഞ്ഞു.
"എപ്പഴാ എന്താ എവെടെയാ സംഭവിക്കുന്നെന്ന്! എന്ത് സംഭവിക്കുന്ന കാര്യമാ? എന്‍റെ അമ്മെ! അമ്മ ഈ ആരോഗ്യോം വെച്ച് ഈ കൊല്ലുന്ന സൌന്ദര്യോം വെച്ച് ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെക്കാണും! അറിയ്യോ?”
പത്മജയുടെ മുഖത്ത് പ്രകാശം വീഴുന്നത് അനിത ശ്രദ്ധിച്ചു.
“സുന്ദരിയാന്ന് പറഞ്ഞപ്പം ഒരെളക്കം കണ്ടില്ലേ...!”
അനിത അമ്മയെ കളിയാക്കി.
“പിന്നെ...”
മുഖത്ത് വീണ ലജ്ജ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് പത്മജ പറഞ്ഞു.
“എന്തിളക്കം...?”
“എന്ത് ഇളക്കമെന്നോ?”
“ആ...”
“അമ്പലത്തി തൊഴാന്‍ പോകുമ്പം കുഞ്ഞ് ചെക്കമ്മാര് തൊട്ട് ഊര്‍ധ്വന്‍ വലിക്കാന്‍ ഒരുങ്ങിക്കെടക്കണ വയസ്സന്മാര് വരെ കോരിക്കുടിച്ച് നോക്കാറില്ലേ അമ്മേടെ ഫ്രണ്ടിലും ബാക്കിലും പൊക്കിളെലും ഒക്കെ? അപ്പം ഒരെളക്കം തോന്നില്ലേ? ആ ഇളക്കം! അതാ ഞാന്‍...”
അത് കേള്‍ക്കുമ്പോഴുള്ള അമ്മയുടെ പ്രതികരണമറിയാവുന്ന അനിത പെട്ടെന്ന് അവിടെ നിന്നും കുതറി.
പ്രതീക്ഷിച്ചത് പോലെ പത്മജ അവളുടെ നേര്‍ക്ക് തിരിഞ്ഞു.
“നിന്നെ ഞാനിന്ന്!”
പത്മജ അനിതയുടെ പിന്നാലെ ഓടി.
“ആരോടാ എന്താ പറയണേ എന്നൊന്നും ഒരു നിശ്ചയോം ല്ല്യ ഇപ്പം നെനക്ക്! എന്തും അങ്ങനെ പറയാന്നാ? അഹമ്മതിയ്ക്ക് ഞാന്‍ വെച്ചിട്ടൊണ്ട്, ട്ടാ!!”
പുറത്തേക്കോടിയ അനിത പെട്ടെന്ന് നിന്നു.
ഗേറ്റ് കടന്നു ഒരു കാര്‍ വരുന്നു.
“കിട്ടി നിന്നെ...”
പെട്ടെന്ന് പത്മജ വന്ന് അനിതയെ പിടിച്ചു.
“അമ്മെ, അത് ഗിരി
💬 Comments
View all comments