Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]
മാമന്‍റെ വണ്ടിയല്ലേ?”
ഇരുവശവും വളര്‍ന്നു നില്‍ക്കുന്ന വാഴമരങ്ങള്‍ക്കിടയിലെ പാതയിലൂടെ മുറ്റത്തെ സമീപിക്കുന്ന കാറിനെ നോക്കി അനിത ചോദിച്ചു.
“ആ, അതെ!”
മുഖത്ത് നേര്‍ത്ത ദേഷ്യവും ഇഷ്ട്ടക്കെടും കാണിച്ച് പത്മജ പറഞ്ഞു.
“എന്താ ശ്രീവിദ്യെടെ മൊഖത്ത് ഒരു വാട്ടം? ഗിരി മാമന്‍ നല്ല പഞ്ചാരയല്ലേ?”
“പെണ്ണേ നീ മേടിക്കും കേട്ടോ! നിന്നോട് ഞാന്‍ പറഞ്ഞു എന്‍റെ പേര് ശ്രീവിദ്യ എന്നല്ല എന്ന്. പിന്നേം പിന്നേം എന്തിനാ അങ്ങനെ വിളിക്കുന്നെ!
“ഓഹോ അറീത്തില്ലേ? അമ്പലത്തിലെ ആ സുന്ദരന്‍ ശന്തിയല്ലേ അമ്മേനെ വിശ്വെഷിപ്പിച്ചത് നടി ശ്രീവിദ്യേനെപ്പോലെയാ അമ്മ ഇരിക്കുന്നേന്ന്‍! എന്നെപ്പോലെ ഒരു ചെറുപ്പക്കാരി ഉണ്ടായിട്ടും ശന്തീടെ കണ്ണ് അമ്മേടെ മേലെ അല്ലാരുന്നോ!”
“ശ്യെ, ഈ പെണ്ണ്!”
പത്മജ അനിതയെ അടിക്കാന്‍ കയ്യോങ്ങി.
“ഞാനൊക്കെ ആരെയെങ്കിലും തല്ലാന്‍ പോകുമ്പം കടിച്ചു തിന്നാനുള്ള ദേഷ്യവുമായിട്ടാണ്. നാണം കൊണ്ട് ചുവന്ന്‍ തുടുത്ത് അടിക്കാന്‍ വരുന്ന ഒരാളെ ഞാന്‍ ആദ്യമായ കാണുന്നെ!”
അപ്പോഴേക്കും കാര്‍ മുറ്റത്തെത്തി.
“ആഹാ, മാമനെ സ്വീകരിക്കാന്‍ ആണോ മോളെ, ഓടിവന്നെ?”
ഡോര്‍ തുറന്ന് വരാന്തയിലേക്ക് കയറവേ ഗിരീഷ് ചോദിച്ചു.
അവര്‍ ചിരിച്ചു.
“വണ്ടീടെ ഒച്ചകേട്ട് വന്നതാ!”
പത്മജ പറഞ്ഞു.
ഗിരീഷ് വരാന്തയിലേക്ക് കയറി.
“എന്താ പതിവില്ലാതെ ഈ സമയത്ത്?”
പത്മജ പിന്നെയും ചോദിച്ചു.
“പത്മേടത്തി അനിയ്ക്ക് പറ്റിയ ആലോചന ഉണ്ടേല്‍ നോക്കണം എന്ന് പറഞ്ഞില്ലാരുന്നോ?”
കസേരകളിലൊന്നില്‍ ഇരുന്നുകൊണ്ട് ഗിരീഷ് പറഞ്ഞു.
അത് കേട്ട് അനിത അമ്മയുടെ നേരെ മുഖം കോട്ടി.
“ആ, എന്നിട്ട്?”
പത്മജ താല്‍പ്പര്യത്തോടെ ചോദിച്ചു.
“ഒരാലോചന ഒത്ത് വന്നിട്ടുണ്ട്,”
ഗിരീഷ് മുമ്പോട്ട് ചാഞ്ഞിരുന്നു.
“നമ്മടെ മേലെപ്പാടം മനേലെ തിരുമേനീടെ മോനാ...ഒരുപക്ഷെ
💬 Comments
View all comments