0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.3K

കേട്ടിട്ടുണ്ടാവും...രവി ശങ്കര്‍. ഇവിടെ വൈറ്റിലേല്‍ വലിയ ഒരു അമേരിക്കന്‍ കമ്പനിയുണ്ട്..അതിന്‍റെ ചൊമതലേം മൊത്തം ഉത്തരവാദിത്തോം ഒക്കെ ആള്‍ക്കാ....ആള് നമ്മടെ അനിയെ കഴിഞ്ഞ നാഗത്തറയുത്സവത്തിനു തിരുമേല്‍ത്തറയില്‍ വെച്ച് കണ്ടിരിക്ക്ണു... പത്മേടത്തി എന്നോട് അനീടെ കാര്യം പറഞ്ഞതിന്റെ പിറ്റേന്ന് കക്ഷി എന്നെ അന്വേഷിച്ച് മനേല്‍ വന്ന് അനിയെ അന്വേഷിച്ചു... സമ്മതാച്ചാല്‍ കുറി കൊടുക്കാന്‍ പറഞ്ഞു...”

ഗിരീഷ്‌ കൊണ്ടുവന്ന വാര്‍ത്ത അനല്‍പ്പമായ സന്തോഷത്തോടെയാണ് പത്മജ സ്വീകരിച്ചത്. “ന്‍റെ ഭഗവാനെ...” കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തി അനിത മാത്രം കേള്‍ക്കുന്ന ശബ്ദത്തില്‍ അവര്‍ മന്ത്രിച്ചു.

“അതിപ്പോ...ആളെ കാണാതെ സംസാരിക്കാതെ കുറി കൊടുക്കാന്ന് ഒക്കെ പറഞ്ഞാല്‍ എങ്ങനാ ഗിരീ?”

“ഹ! പത്മേടത്തി ദെന്താ ഈ പറേണെ?”

അയാളുടെ സ്വരം ഗൌരവമുള്ളതായി.

“അനി രവീനെ കണ്ടിട്ടുണ്ടല്ലോ..സംസാരിക്കേം ചെയ്തിട്ടുണ്ട്! ഇല്ലേ മോളെ?”

അനിതയ്ക്ക് ഒന്നും മനസ്സിലായില്ല.

“ഞാനെപ്പോ കണ്ടു ആളെ? മിണ്ടീന്നോ? അതെപ്പോ?”

“കുട്ടീ...”

ഗിരീഷ്‌ വിശദമാക്കാന്‍ ശ്രമിച്ചു.

“തിരുമേല്‍ത്തറയില്‍ ആദ്യം വെളക്ക്‌ വെച്ച് കഴിഞ്ഞ് കനലാടി നരസിംഹാവതാരം പാടാന്‍ കൊട്ടിലിന്നടുത്ത് നിന്നില്ലേ? അത് രവിയാരുന്നു...എന്നിട്ട് മോളല്ലേ രവിയ്ക്ക് വിഷ്ണു മൂര്‍ത്തീടെ പ്രതിഷ്ഠാപനഗീതം ചൊല്ലിക്കൊടുത്തെ? മാസം ഒന്നല്ലേ ആയുള്ളൂ അത് നടന്നിട്ട്! എന്നിട്ടിത്ര വേഗം അങ്ങട് മറന്നോ! കൊള്ളാം!”

അനിതയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

“ഈശ്വരാ...”

അനിതയുടെ മുഖം മാറിയത് കണ്ട് പത്മജ കണ്ണുകള്‍ അടച്ച് മന്ത്രിച്ചു.
അനിതയും അത് തന്നെയോര്‍ത്തു.
അന്ന് ചടങ്ങ് കഴിഞ്ഞ് പോയപ്പോള്‍ അയാള്‍ തിരിഞ്ഞു നോക്കിയത് ഇപ്പോഴും തന്‍റെ മനസ്സിലുണ്ട്.
പുരുഷന് ഇത്രയും വശ്യതയൊക്കെ ഉണ്ടാവുമെന്ന് അന്നാണ് അറിയുന്നത്.
എന്തൊരു തേജസ്സുള്ള മുഖം!
കണ്ണുകള്‍ രണ്ടു സൂര്യകാന്തങ്ങളെപ്പോലെ തന്നെ തുളച്ചു തപിപ്പിക്കുന്നത് പോലെ

💬 Comments

View all comments