0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.3K

തോന്നി.
കണ്ടുമുട്ടിയ പുരുഷന്മാരൊക്കെ തന്നില്‍ താല്‍പ്പര്യം കാണിക്കുന്നത് പുതിയ ഒരു കാര്യമാല്ലത്തതിനാല്‍ അന്നതൊരു വെറും ഭ്രമം എന്ന് മാത്രമേ കരുതിയുള്ളൂ.
അത് പക്ഷെ അങ്ങനെയല്ല എന്നിപ്പോള്‍ മനസ്സിലായിരിക്കുന്നു.
അനിതയ്ക്ക് അഭിമാനം തോന്നി.
താന്‍ സുന്ദരിയാണ് എന്ന് എല്ലാവരും അഭിപ്രയപ്പെട്ടിട്ടുണ്ടെങ്കിലും രവിശങ്കറിനെപ്പോലെ അഭൌമ തേജസ്സുള്ളയാള്‍ തന്നിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് അവള്‍ ഒരിക്കലും കരുതിയിരുന്നില്ല.

“രവീടെ ഫോട്ടോ വല്ലതും കൈയ്യിലുണ്ടോ ഗിരീ?”

പത്മജ ചോദിച്ചു.

“പത്മേടത്തി എന്താ ഈ പറയണേ?”

അയാള്‍ ചിരിച്ചുകൊണ്ട് മൊബൈല്‍ എടുത്തു.

“പണ്ടത്തെ മാതിരി ആരാ ഇപ്പൊ ഫോട്ടോ കൊണ്ടൊക്കെ നടക്കണേ? അതൊക്കെ മൊബൈലില്‍ ഉള്ളപ്പം?”

“മൊബൈലില്‍ ഉണ്ടോ എന്നാ ചോദിച്ചേ ഗിരി,”

പത്മജ ചിരിക്കാന്‍ ശ്രമിച്ചു.
ഗിരീഷ്‌ മൊബൈല്‍ ഗ്യാലറി തുറന്നു.

“നോക്ക് പത്മേടത്തി...”

അയാള്‍ മൊബൈല്‍ അവരുടെ നേരെ കൊണ്ടുവന്ന് സമീപത്ത് നിന്നു.

അപ്പോള്‍ അയാളുടെ കൈത്തലം അവരുടെ കൈത്തണ്ടയില്‍ മുട്ടുന്നതും അവര്‍ പെട്ടെന്ന് അകന്നു നില്‍ക്കുന്നതും അനിത കണ്ടു.
അനിതയ്ക്ക് അമ്മയോട് ബഹുമാനമേറി.
സുന്ദരിയാണ് അമ്മ.
ഇപ്പോള്‍ ഏഴ് വര്‍ഷമായി അച്ഛന്‍ മരിച്ചിട്ട്.
മരിക്കുമ്പോള്‍ തനിക്ക് പതിനാറ് വയസാണ് പ്രായം.
അമ്മയ്ക്കന്നു മുപ്പത്തിയഞ്ച് വയസ്സ് മാത്രമേ പ്രായമുള്ളൂ.
ഡിഗ്രിയ്ക്ക് ചേര്‍ന്ന വര്‍ഷമാണ്‌ അമ്മയുടെ വിവാഹം.
വിവാഹത്തിന് ശേഷമാണ് അമ്മ ഡിഗ്രി കമ്പ്ലീറ്റ് ചെയ്തത്. ബി എഡ് ചെയ്ത് പിന്നെ ടീച്ചറായത്.
അച്ഛന്റെ മരണശേഷം അമ്മ എത്ര ഒതുങ്ങിയാണ് ജീവിക്കുന്നത്!
ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്കല്ലാതെ ഒരിക്കലും വെളിയില്‍പ്പോലും പോകില്ല.
ജോലി ചെയ്യുന്ന സ്കൂള്‍, വീട്, അമ്പലം ഇത് മൂന്നുമാണ് അമ്മയുടെ ലോകം.
അതിനിടയില്‍ അമ്മയുടെ സൌന്ദര്യവും മാദകത്വവും മൂലം എത്രയോ പ്രലോഭനങ്ങള്‍!
എത്രയോ അതിക്രമങ്ങള്‍!
കയ്യേറ്റങ്ങള്‍!

💬 Comments

View all comments