0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.3K

അവയ്ക്കൊന്നും വഴങ്ങാതെ, വഴിപ്പെടാതെ, പ്രാര്‍ത്ഥന കൊണ്ടും സ്ഥൈര്യം കൊണ്ടും പ്രതിരോധിച്ച് ലോകത്ത് ഏറ്റവും നല്ല അമ്മയ്ക്ക് വേണ്ട മാതൃകാ ഗുണങ്ങളുമായി തനിക്ക് വേണ്ടി, അതെ, സ്വന്തം മകള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരമ്മ!
പേരുകേട്ട ധനികരുടേയും പ്രശസ്തരുടെയും സുന്ദരന്മാരുടെയും വശീകരണങ്ങള്‍ക്ക് വശംവദയാകാത്ത ആളെയാണ് അനാകര്‍ഷനും അരസികനുമായ ഗിരീഷ്‌ മാമന് വശീകരിക്കാന്‍ ശ്രമിക്കുന്നത്!
ഗിരീഷ്‌ മൊബൈലില്‍ രവി ശങ്കറിന്‍റെ ഫോട്ടോ പത്മജയെക്കാണിച്ചപ്പോള്‍ അവരുടെ അരികില്‍ നിന്നു അനിത എത്തി നോക്കി.
അവളുടെ മനസ്സൊന്നു തുടിച്ചു.
എന്തൊരു സൌന്ദര്യമാണ്!
അന്ന് അടുത്ത് കണ്ടപ്പോഴും താന്‍ രവിയെ ആരാധനയോടെ നോക്കി നിന്നിരുന്നു.
തിരുമേല്‍ത്തറയില്‍ അന്ന് കൂടി നിന്ന പെണ്ണുങ്ങളൊക്കെ അയാളെ നോക്കി വെള്ളമിറക്കുന്നതും താന്‍ കണ്ടിരുന്നു.
ചന്ദനഗന്ധമുള്ള അയാളുടെ സാമീപ്യത്തില്‍ സ്വയം മറന്ന് നില്‍ക്കവേ, ഒരിക്കല്‍, കൌമാരം മൊട്ടിട്ട ആദ്യദിനങ്ങളിലൊന്നില്‍, ആടി മാസക്കാറ്റില്‍, മെയ്യാകെ നിളാനദിക്കുളിരില്‍ മുങ്ങി നിന്ന ദിവസം ആദ്യമായി പ്രണയമെന്ന വികാരം മൊട്ടിട്ടത് അപ്പോഴോര്‍ത്തു.
പ്രണയത്തിന്‍റെ ആ മഞ്ഞള്‍പ്പൂമണം എങ്ങനെയാണ് അന്ന് തന്‍റെ കൌമാരഹൃദയത്തിന്‍റെ മൃദുല ദലങ്ങളെ കീഴടക്കിയതെന്ന് അന്ന് മനസ്സിലായിരുന്നില്ല.
പഠനത്തെയും അമ്മയുടെ ഏകാന്തതയെയുമോര്‍ത്ത് പണിപ്പെട്ട് താന്‍ നിയന്ത്രിച്ച് നിര്‍ത്തിയ ആ വികാരം, അന്ന് സിരകളെ, രക്തത്തെ തപിപ്പിച്ച ഭ്രാന്തമായ പ്രണയത്തിന്‍റെ താളം, പിന്നീട് പുകഞ്ഞു കത്തിയുണര്‍ന്നത് തിരുമേല്‍ത്തറയിലായിരുന്നു,
പക്ഷെ നിമിഷങ്ങള്‍ കൊണ്ട് താനതിനേയും നിയന്ത്രിച്ചു.
അനിതെ, ബി സെന്‍സിബിള്‍! അയാളേതോ വലിയ വീട്ടിലെ, വലിയ ധനികന്റെ മകനാവും.
നോ യുവര്‍ പ്ലേസ്!
ആ സ്വയം ശാസന മതിയായിരുന്നു തനിക്ക് ഭൂമിയിലേക്കിറങ്ങിവരാന്‍!
തന്‍റെ അവസ്ഥയ്ക്ക് യോജിച്ചവരെ, അല്ലെങ്കില്‍ അല്‍പ്പം താഴെയുള്ളവരെ മാത്രമേ താന്‍ ആഗ്രഹിക്കാവൂ എന്ന് എളുപ്പത്തില്‍

💬 Comments

View all comments