0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.3K

തന്‍റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞു.
അപ്പോള്‍ അനിതയുടെ ഫോണ്‍ ശബ്ദിച്ചു.

“ആരാ മോളെ?”

രവി ശങ്കറിന്‍റെ ഫോട്ടോ താല്‍പ്പര്യത്തോടെ നോക്കുന്നതിനിടയില്‍ പത്മജ ചോദിച്ചു.

“അത് കൃഷ്ണയാ അമ്മെ,”

കോള്‍ സ്വീകരിക്കുന്നതിനു മുമ്പ് അവള്‍ അമ്മയെ നോക്കി പറഞ്ഞു.

“ഇപ്പഴോ?”

അനിത ഫോണിലൂടെ സംസാരിച്ചു.

“ഇപ്പൊ എന്ന് പറഞ്ഞാ എങ്ങനെയാ? നീ റോഡില്‍ ഉണ്ടെന്നോ? ശരി ശരി ഞാന്‍ വരാം!!”

“എന്താ മോളെ?”

അനിതയുടെ മുഖത്തെ അനിഷ്ടം കണ്ടിട്ട് പത്മജ ചോദിച്ചു.

“അവളിന്ന് മൊതല് ലീവാണ്...”

അനിത വിശദമാക്കി.

“രണ്ടാഴ്ച്ച...അതുകൊണ്ട് കൊറച്ച് ഫയല്‍സ് ഒക്കെ എന്നെ ഏല്‍പ്പിക്കാന്‍ ഉണ്ട്..അതിനു വിളിച്ചതാ...”

“എന്നിട്ട് അവള്‍ റോഡില്‍ ഉണ്ടെന്നാണല്ലോ പറഞ്ഞെ?”

പത്മജ ചോദിച്ചു.

“ഇങ്ങട് വിളിക്കാന്‍ പാടില്ലാരുന്നോ?”

“ഞാന്‍ അത് പറഞ്ഞു...”

അനിത ചിരിച്ചു.

“അമ്മേടെ സ്വഭാവം കാരണമാ വരാത്തെ,”

“എന്‍റെ സ്വഭാവമോ?”

“തന്നെ! അമ്മേടെ സ്വഭാവം..വന്നു കഴിഞ്ഞാല്‍ അമ്മ ഒരു അരമണിക്കൂറേലും പിടിച്ചിരുത്തി സദ്യകൊടുക്കാതെ വിട്വോ? ല്ലല്ലോ? സല്‍ക്കാരം ഒക്കെ നീണ്ടു പോയാ അവള് ലേറ്റ് ആകൂന്നും പറഞ്ഞാ വരാത്തെ!”

ഗിരീഷ്‌ അര്‍ത്ഥഗര്‍ഭമായി പത്മജയെ നോക്കി

“ഞാനാ വഴീ വരെ ഒന്ന് പോയിട്ട് വരാം,”

മുറ്റത്തേക്ക് ഇറങ്ങി ഷെഡ്ഢില്‍ വെച്ചിരുന്ന സ്കൂട്ടറിന്‍റെ നേരെ നടന്നു കൊണ്ട് അനിത പറഞ്ഞു.

“പത്ത് മിനിറ്റ് കഴിയുമ്പം അവളങ്ങോട്ട് വരും...”

“അപ്പം എപ്പഴാ നീ വര്വാ?”

പത്മജ ആകാംക്ഷയോടെ ചോദിച്ചു.

“ഒരു നാല്‍പ്പത് മിനിറ്റ് കൂടിപ്പോയാ ഒരു മണിക്കൂര്‍!”

സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് കൊണ്ട് അനിത പറഞ്ഞു.

“ഒരു മണിക്കൂറോ?”

ആകാംക്ഷയോടെ പത്മജ ചോദിച്ചു.

“ന്തിനാ പ്പൊ അത്രേം ടൈം?”

“ആ

💬 Comments

View all comments