0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.4K

മനസ്സിലായി..ഏട്ടന്‍റെ കൂടെ വര്‍ക്ക് ചെയ്യണ ആളല്ലേ? ആള് മ്മടെ കല്യാണത്തിനു വന്നിരുന്നോ?”

“ഇല്ല, അവനപ്പോ യൂ കെയില്‍ ആയിരുന്നു...അതുകൊണ്ട് വരാമ്പറ്റീല്ല..ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എല്ലാത്തിനും മുമ്പേ അവനുണ്ടാകുവാരുന്നു.... മേല്‍നോട്ടോം ഉത്തരവാദിത്തോം ഒക്കെയായി”

“അത്രേം തിക്ക് ആണോ നിങ്ങള് തമ്മില്‍ ഏട്ടാ?”

“എനിക്ക് ഫ്രണ്ട്സ് എന്നുപറയാന്‍ ഒരുപാടുണ്ട് അനീ...കല്യാണത്തിന് കണ്ടതല്ലേ ... എല്ലാം പ്രോബ്ലം ഇല്ല ..നല്ല ഫ്രെണ്ട്ലി ആണ്, സപ്പോര്‍ട്ടീവ് ആണ്...ബട്ട് ...”

രവിശങ്കര്‍ അനിതയുടെ തലമുടിയില്‍ വാത്സല്യത്തോടെ തഴുകി.

“രാമന് ലക്ഷ്മണനെപ്പോലെയാണ് എനിക്കവന്‍...ഫ്രണ്ട് ..ആള്‍സോ എ ബ്രദര്‍...ഡിപ്പെന്‍ഡബിള്‍... ട്രസ്റ്റ് വര്‍ത്തി...”

അനിത രവിശങ്കറെ അദ്ഭുതത്തോടെ നോക്കി.

“കല്യാണം കഴിഞ്ഞോ ആളുടെ?”

പെട്ടെന്ന് രവിശങ്കറിന്റെ മുഖത്തെ തെളിച്ചം മാഞ്ഞു.

“എന്താ രവിയേട്ടാ?”

അനിത വിഷമത്തോടെ ചോദിച്ചു.

“എന്താ അങ്ങനെ ചോദിച്ചപ്പോ ഒര് വെഷമം?”

“ആള്‍ക്ക് ഒരു അഫയര്‍ ഉണ്ടായിരുന്നു അനീ...”

രവിശങ്കര്‍ പറഞ്ഞു.

“നാദിയ...നാദിയ യൂസുഫ്...ഹൈലി റിച്ച് ആയ ഒരു എന്‍ ആര്‍ ഐയുടെ ഒറ്റമോള്‍... നമുക്കീ റിലേഷന്‍ കണ്ടിന്യൂ ചെയ്യണോ നിന്‍റെ ഡാഡി എനിക്ക് നിന്നെ തരില്ല..അതുകൊണ്ട് നിര്‍ത്തുന്നതല്ലേ നല്ലത് എന്നവന്‍ ഒരിക്കല്‍ ചോദിച്ചു...പ്രേമിച്ചു നടന്നിട്ട് അവളെ കിട്ടിയില്ലെങ്കില്‍ അവന്‍ ലൈഫ് മൊത്തം പ്രാന്ത് പിടിച്ചു നടക്കും എന്ന് എന്നോടും പറഞ്ഞു...അവളെ കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഒരു ദിവസം അവന്‍ ഗുഡ് ബൈ പറഞ്ഞ് പിരിഞ്ഞു..പക്ഷെ...”

അനിത രവിശങ്കറിന്‍റെ വാക്കുകളെ ശ്രദ്ധയോടെ, ആകാംക്ഷയോടെയും കേട്ടു.

“...പക്ഷെ നെക്സ്റ്റ് ഡേ അവനൊരു കോള്‍ വന്നു, ഒരു ഫ്രെണ്ടിന്‍റെ...”

“എന്താരുന്നു അത്?’

അനിത ആകാംക്ഷയോടെ ചോദിച്ചു.

“നാദിയ ഞരമ്പ് കണ്ടിച്ച് ഹോസ്പ്പിറ്റലില്‍ കെടക്കുണു എന്നറിയിച്ച്...”

“ഈശ്വരാ...!”

അനിത ഭയത്തോടെ

💬 Comments

View all comments