Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]
രവിശങ്കറെ നോക്കി.
“എന്നിട്ട്?”
“എന്നിട്ടെന്താ? ഇര്‍ഫാന്‍ അന്നേരം തന്നെ ഹോസ്പ്പിറ്റലില്‍ പറന്നെത്തി...പിന്നത്തെ രണ്ടു കൊല്ലക്കാലം ഒന്നും പറയണ്ട അനീ.... ആസ് യൂഷ്വല്‍ ലവ് അറ്റ് ഇറ്റ്സ് പീക്ക്...മോഹന്‍ലാല്‍ ഏതോ സിനിമേല്‍ പറഞ്ഞ പോലെ ഞരമ്പ് മുറിച്ചിട്ട പോലെയാരുന്നു രണ്ടാളുടേം പ്രണയപ്പാച്ചില്‍...പക്ഷെ ഒരു ദിവസം...”
രവിശങ്കറിന്റെ സ്വരം വികാരാര്‍ദ്രമായി.
“ഒരു ദിവസം അവളുടെ ഒരു വാട്ട്സ് ആപ്പ് മെസേജ്...”
“എന്താരുന്നു മെസേജ്?”
“അവളുടെ ഡാഡി ആത്ഹത്യചെയ്യുമെന്ന് പറയണു, അവള്‍ ഇര്‍ഫാനെ കല്യാണം കഴിച്ചാല്‍...അതുകൊണ്ട്...”
“അതുകൊണ്ട്?”
അല്‍പ്പം ഈര്‍ഷ്യയോടെ അനിത ചോദിച്ചു.
“ഡാഡി ആത്മഹത്യമെന്ന് പറഞ്ഞാല്‍ ചെയ്യും...പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഇതുവരെ പ്രാക്റ്റിക്കല്‍ ആയി ചെയ്ത് കാണിക്കുന്ന ആളാണ് അതുകൊണ്ട് നമുക്ക് മറക്കാം, പിരിയാം എന്നൊക്കെ...”
“ഛെ! എന്താദ്?എന്താ ആ കുട്ടി അങ്ങനെയൊക്കെ പറയണേ? അദൊക്കെ അച്ഛന്‍ അവളെ പേടിപ്പിച്ച് പിന്തിരിപ്പിക്കാന്‍ വേണ്ടി പറയണ അടവല്ലേ രവിയേട്ടാ...പാവം ആ മനുഷ്യന്‍! ന്നിട്ട്? ന്നിട്ടെന്ത്‌ണ്ടായി രവിയേട്ടാ?”
“ന്ത്‌ണ്ടാവാനാ അനീ?”
വീണ്ടും അവളുടെ മുടിയിഴകള്‍ തഴുകിക്കൊണ്ട് രവിശങ്കര്‍ പറഞ്ഞു.
“നെക്സ്റ്റ് മന്ത് അവള്‍ടെ ഡാഡി കാണിച്ചുകൊടുത്ത ഒരു വമ്പന്‍ പണച്ചാക്കിനേം കെട്ടി ഓള് ദുബായിലേക്ക് പറന്നു. അത്രന്നെ!!”
“എന്‍റെ ഈശ്വരാ, എങ്ങനെ ഇങ്ങനെയൊക്കെ ചതിക്കാന്‍ തോന്നുണൂ മനുഷ്യമ്മാര്‍ക്ക് ന്‍റെ രവിയേട്ടാ? പാവം ആ മനുഷ്യന്‍! ആള്‍ക്ക് പിന്നെ എന്താ പറ്റ്യേ?”
“ന്ത് പറ്റാനാ അനീ? അഞ്ചെട്ടു മാസം പ്രാന്ത് കേറി നടന്നു, കുളീം ല്ലാ നനേം ല്ലാണ്ട്..പിന്നെ ഞാന്‍ കൊറേ പണിപ്പെട്ട് നോര്‍മ്മലാക്കി...അവനോട് എനിക്ക് ത്തിരി, ത്തിരിയല്ല അനീ, ഒരുപാട് ..ഒരുപാടുണ്ട് കടപ്പാട്...അദും ഈ ജന്മത്ത് അങ്ങനെ തീര്‍ക്കാന്‍ പറ്റാത്തത്രേം കടപ്പാട്...”
പിന്നെ
💬 Comments
View all comments