0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.4K

ഒരാളാണ്...”

“അതാരാ?’

രവിശങ്കര്‍ വീണ്ടും അകത്ത് നിന്നും വിളിച്ചു ചോദിച്ചു.

“അറിയില്ല ഏട്ടാ..”

അപ്പോഴേക്കും അയാള്‍ വരാന്തയിലേക്ക് സമീപിച്ചിരുന്നു.

“ഹലോ...നമസ്ക്കാരം...”

ആഗതന്‍ അവളുടെ നേരെ കൈകള്‍ കൂപ്പി.

“നമസ്ക്കാരം...”

അവളും അയാളുടെ നേരെ കൈകള്‍ കൂപ്പി.

“ആരാണ്?”

അനിത ഭവ്യതയോടെ ചോദിച്ചു.

“മനസ്സിലായില്ലല്ലോ...”

“ഞാന്‍...”

അവന്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും രവിശങ്കര്‍ അകത്ത് നിന്നുമിറങ്ങി വന്നു.

“ആ, എടാ ഇര്‍ഫാനെ...”

രവിശങ്കര്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് അവന്‍റെ നേരെ ചെന്നപ്പോള്‍ അനിത അദ്ഭുതത്തോടെ കടന്നുവന്നയാളെ നോക്കി.

“അനീ, വേറെ ആരൊ ഒരാള്‍ കൂടി വന്നൂന്ന് പറഞ്ഞല്ലോ? എവിടെ ആള്‍?”

“ഞാന്‍...”

അനിത വാക്കുകള്‍ തിരഞ്ഞു.

“അത് ഏട്ടാ, ഞാന്‍ ഇക്കാ...ഇര്‍ഫാന്‍ ഇക്കായെക്കണ്ടിട്ടാണ് പറ..പറഞ്ഞത്...”

ഇര്‍ഫാനും രവിശങ്കറും പരസ്പ്പരം നോക്കി പുഞ്ചിരിച്ചു.

“ഇര്‍ഫാന്‍ ഇക്കാ...”

ഇര്‍ഫാന്‍ അനിതയെ നോക്കി പറഞ്ഞു.

“ഇക്കാ വേണ്ട..ജസ്റ്റ് ഇര്‍ഫാന്‍...അത് മതി...”

മുഖത്ത് ഗൌരവമാണ്.
പുഞ്ചിരിയില്ല.
മാത്രമല്ല സ്വരത്തിലും ഒരു മൃദുത്വമില്ല.

“അതെന്തായാലും ശരിയല്ല...”

അനിത ചിരിച്ചുകൊണ്ട് പറഞ്ഞു.

“രവിയേട്ടന്റെ ഫ്രെണ്ട് ആണ്...അപ്പൊ ന്തായാലും പേര് വിളിക്കില്ല ഞാന്‍...മാത്രല്ല, മൂത്തയാളുമാണ് പ്രായം കൊണ്ട്...”

“എനിവേ...”

രവിശങ്കര്‍ ഇരുവരേയും മാറി മാറി നോക്കി.

“ഏതായാലും പരസ്പ്പരം ആരാണെന്ന് മനസ്സിലാക്കി...ന്നാലും ഒരു ഫോര്‍മാലിറ്റിയ്ക്ക് പറയ്യാണ്‌...അനീ ഇതാണ് ഞാന്‍ പറഞ്ഞ ഇര്‍ഫാന്‍ റാവുത്തര്‍...ഇര്‍ഫാനെ ഇതാണ് എന്‍റെ ധര്‍മ്മപത്നി ശ്രീമതി അനിതാ രവിശങ്കര്‍...”

“നീ വല്ല അവാഡ് ഫങ്ങ്ഷനും ആങ്കര്‍ ചെയ്യുവാണോ?”

ഇര്‍ഫാന്‍ രവിയെ നോക്കി ചോദിച്ചു.

“ആങ്കര്‍ ചെയ്തേക്കാം...”

രവി ചിരിച്ചു.

“വിശിഷ്ഠവ്യക്തികള്‍ വരുമ്പോള്‍ ഫോര്‍മാലിറ്റി എന്തായാലും വേണം...ആദ്യമായല്ലേടാ നീ എന്‍റെ അനിയെ കാണുന്നെ? ആ മോമെന്‍റ്റ് എനിക്ക് വളരെ വലുതാണ്‌...”

💬 Comments

View all comments