Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]
രവിയുടെ സ്വരം വികാരനിര്‍ഭരമാകുന്നത് കണ്ട് അനിതയുടെ മുഖം വല്ലാതായി.
“ഒരു ജീവിതം സമ്മാനിച്ച കൂട്ടുകാരന്‍, എന്‍റെ ഇനിയുള്ള ജീവിത്തിന് കാവലായും കൂട്ടായുമിരിക്കാന്‍ ഈശ്വരന്‍ എനിക്ക് തന്ന ഒരു ദേവത...ഈ രണ്ടുപേരും ആദ്യമായി കാണുമ്പോള്‍ എനിക്കത് ഇമ്പോര്‍ട്ടന്‍റ്റ് ആണ് മിസ്റ്റര്‍ റാവുത്തര്‍...!”
ആ വാക്കുകള്‍ കേട്ട് അനിത രവിശങ്കറെ പെട്ടെന്ന് മുഖം തിരിച്ചു നോക്കി.
ദേവത!
ഈശ്വരാ!
അതും പരസ്യമായി!
അനിതയുടെ മിഴികള്‍ നിറഞ്ഞു.
“ആ, അകത്തേക്ക് വാ ഇക്കാ..രവിയേട്ടാ, ഇക്കായേം വിളിച്ചോണ്ട് അകത്തേക്ക് വാ...”
വികാരം അണപൊട്ടിയൊഴുകുന്നതിനു മുമ്പ് അവരുടെ മുഖത്ത് നോക്കാതെ പെട്ടെന്ന് അകത്തേക്ക് നടന്നുകൊണ്ട് അനിത പറഞ്ഞു.
“നീയിപ്പോഴും ഈ സെന്‍റ്റി ഡയലോഗ് ഒന്നും വിട്ടില്ലേ എന്‍റെ രവീ?”
അകത്തേക്ക് രവിശങ്കറിനോടൊപ്പം നടക്കവേ ഇര്‍ഫാന്‍ ചോദിച്ചു.
“നമ്മുടെ ഫ്രണ്ട്സായ ഫ്രണ്ട്സിനോടൊക്കെ, എവിടെപ്പോയാലും കാണുന്നവരോടൊക്കെ..എന്നിട്ട് ഇപ്പോള്‍ സ്വന്തം വൈഫിനോടുപോലും...നീ ആരുടെ മുമ്പില്‍ ഇന്‍ഫീരിയര്‍ ആയാലും അനിതയുടെ മുമ്പിലങ്ങനെയാവരുത് രവി, നിനക്കറിയില്ല അതിന്‍റെ ഇമോഷണല്‍ കോണ്‍സിക്വന്‍സ്...”
“ജസ്റ്റ് ഷട്ട് അപ്പ്..!”
രവിശങ്കര്‍ അവന്‍റെ ചുമലില്‍ പതിയെ ഇടിച്ചു.
“നിന്നെക്കുറിച്ച് ഞാന്‍ അനിതയോട് പറയുമ്പോള്‍ എങ്ങിനെയാടാ ഞാന്‍ ഇന്‍ഫീരിയര്‍ ആകുന്നത്? പരസ്പ്പരം റിയാലിറ്റിയില്‍ ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും...ഞാന്‍ എങ്ങനെ ഇന്ന് കാണുന്ന നിലയിലെത്തി എന്ന് ഏറ്റവും നന്നായി എന്നില്‍ നിന്നും അറിയേണ്ടയാള്‍ അനിത തന്നെയാണ്...”
“നിന്നോടോന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല...”
ഇര്‍ഫാന്‍ അസന്തുഷ്ടിയോടെ പറഞ്ഞു.
അവരിരുവരും ഹാളിലെത്തി.
അപ്പോഴേക്കും അനിത ഒരു ട്രേയില്‍ ജ്യൂസും പഴങ്ങളുമായി അവിടെയെത്തിയിരുന്നു.
“ഇത് ഒരു ഫ്രൂട്ട് സ്റ്റാള്‍ മൊത്തം ഉണ്ടല്ലോ?”
അവളുടെ കയ്യില്‍ നിന്നും ജ്യൂസ് ഗ്ലാസ് വാങ്ങി, മേശപ്പുറത്ത് വെച്ച
💬 Comments
View all comments