0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.4K

ബോക്സ് അവര്‍ കണ്ടു.
അതിലെ മുദ്രയും എഴുത്തും വായിച്ച് രവിശങ്കര്‍ ഒന്ന് സ്തംഭിച്ചു.

“കിങ്ങ്സ് ഹില്‍ ജ്വല്ലറി....”

രവിശങ്കര്‍ ഇര്‍ഫാനെ നോക്കി.

“ലണ്ടനിലെ കിങ്ങ്സ് ഹില്‍?”

അവന്‍ അദ്ഭുതം വിടാതെ ചോദിച്ചു.
ഇംഗ്ലണ്ടിലെയെന്നലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ രത്നവ്യാപാരശാലകളിലൊന്നാണ് കിങ്ങ്സ് ഹില്‍ ജ്വല്ലറി!

“അത് എവിടെ നിന്നെങ്കിലുമാകട്ടെ! അത് അത്ര ഇമ്പോര്‍ട്ടന്‍റ്റാണോ?”

വിറയ്ക്കുന്ന വിരലുകളോടെ അനിത ആ ബോക്സ് തുറന്നു.
അതില്‍ നിന്നും അവളൊരു പവിഴനെക്ലെയ്സ് എടുത്തു.

“ഈശ്വരാ!”

അനിതയും രവിശങ്കറും ഒരുമിച്ചു പറഞ്ഞു.

“നിന്‍റെ ബാങ്കില്‍ ഇനി ബാലന്‍സ് ആയിട്ട് എന്തേലും ബാക്കിയുണ്ടോ ഇര്‍ഫാനെ?”

അനിത വിവേചിക്കാനാവാത്ത ഭാവത്തോടെ ഇര്‍ഫാനെ നോക്കി.

“ഞാനിവന് എന്തോ നക്കാപ്പിച്ച ഹെല്‍പ്പ് ചെയ്ത കാര്യമല്ലേ ഇവന്‍ അനിതയോട് പറഞ്ഞിട്ടുള്ളൂ?”

ഇര്‍ഫാന്‍ അവളുടെ നേരെ നോക്കി ചോദിച്ചു.

“ഇവന്‍ സ്വന്തം ലൈഫ് മാറ്റിവെച്ച് എനിക്ക് വേണ്ടി എന്ത് ചെയ്തു എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ അനിതയോട്, ഉവ്വോ?”
അനിത രവിശങ്കറെ നോക്കി.

“അതാ ഇവന്‍ അനിതേ...മറ്റുള്ളവര്‍ ചെയ്ത ഏറ്റവും ചെറിയ സഹായം പോലും ജീവിത കാലം മുഴുവനും ഒരിക്കലും മറക്കാതെ ഇവന്‍ സൂക്ഷിക്കും ..... പക്ഷെ ഇവന്‍ മറ്റുള്ളവര്‍ക്ക് ചെയ്ത ഏറ്റവും സഹായം സ്വന്തം ഭാര്യയോട് പോലും പറയില്ല....”

അനിത രവിശങ്കറെ അദ്ഭുതത്തോടെ നോക്കി.

“ഒന്ന് എനിക്ക് തീര്‍ച്ചയാണ്...ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാണ്‌ അനിത..അല്ലെങ്കില്‍ ഇവനെ അനിതയ്ക്ക് കിട്ടില്ലായിരുന്നു...”
അനിത ഇര്‍ഫാന്‍റെ നേരെ കൈകള്‍ കൂപ്പി.
കയ്യുയര്‍ത്തി അത് ഇര്‍ഫാന്‍ വിലക്കി.

“ഏകദേശം മാസങ്ങളോളം എനിക്ക് ആശുപത്രിയില്‍ കഴിയെണ്ടിവന്നിട്ടുണ്ട്..സാധാരണ ആശുപത്രിയല്ല...വട്ടിന് ചികിത്സ കിട്ടുന്ന ആശുപത്രിയില്‍...ഡോക്ടേഴ്സ് ഒക്കെ എന്നെ പറ്റെയങ്ങു ഉപേക്ഷിതാ..നേരെയാകില്ല എന്ന് ഉറപ്പിച്ച

💬 Comments

View all comments