0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.4K

കേസാരുന്നു എന്‍റെ... മെഡിക്കല്‍ സയന്‍സില്‍ അത്ര എഫക്റ്റീവ് ആയ മെഡിസിന്‍ ഇല്ലാത്ത ചെലപ്പം എനിക്ക് മാത്രം വന്നിട്ടുള്ള രോഗം...”

അത് പറഞ്ഞ് ഇര്‍ഫാന്‍ ചിരിച്ചു.

“ഡോക്ടേഴ്സ് ഒക്കെ തോറ്റ് തുന്നംപാടി, സുല്ലിട്ട്‌ എന്‍റെ കേസ് പെര്‍മനന്‍റ്റ് ആയി അങ്ങ് ക്ലോസ് ചെയ്യാനിരുന്നപ്പഴാ ഇവന്‍ വരുന്നേ...പേരിന്റെ കൂടെ ഭട്ടതിരി എന്ന് വെക്കാത്ത രവിശങ്കര്‍! ജോനകന്‍, മാംസാഹാരി, മേത്തന്‍, ജിഹാദി മുസ്ലീം...ഇങ്ങനെയൊക്കെയല്ലേ പലരും ഇപ്പോ എന്‍റെ കൂട്ടത്തെ വിളിക്കുന്നെ? പക്ഷെ രവിയ്ക്ക് ഞാന്‍ ഹറാമായില്ല...ഹാള്‍ മാര്‍ക്ക് നയന്‍ വണ്‍ സിക്സ് ഹലാല്‍...എന്‍റെ കൂടെ കിടന്നു, ഉറങ്ങി, ഭക്ഷണം കഴിച്ചു, എന്നെ ശുശ്രൂഷിച്ചു, എന്‍റെ വഴക്കോ പുലഭ്യമോ ഗൌനിക്കാതെ കൂടെനിന്നു...ഒന്നും രണ്ടും ദിവസമല്ല ആറു മാസം! ആ ആറുമാസമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇപ്പോള്‍ ഇങ്ങനെ അനിതയുടെ മുമ്പില്‍ നില്‍ക്കില്ല, ഇവന്‍ പ്രസിഡന്‍റ്റ് ആയ റോക്ക് ഫില്ലര്‍ ഫൌണ്ടേഷനില്‍ വൈസ്പ്രസിഡന്‍റ്റായി മാസാമാസം ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ബാങ്കിലിടില്ല....”

ഇര്‍ഫാന്‍ അനിതയെ നോക്കി.

“സോറി...എനിക്ക് ലോകത്തുള്ള രത്നഖനികള്‍ സമ്മാനമായി നല്‍കാനുള്ള ആസ്തിയില്ല...അത് തന്നാല്‍പ്പോലും ശരിക്കുള്ള സമ്മാനമാവുകയില്ലെങ്കിലും...അതുകൊണ്ടാണ്..അതുകൊണ്ട് മാത്രമാണ് ...ഈ ചെറിയ സമ്മാനം...”

ഇര്‍ഫാന്‍റെ കണ്ണുകള്‍ നിറഞ്ഞു.
അനിതയുടെയും രവിശങ്കറിന്‍റെയും.

അദ്ധ്യായം – മൂന്ന്‍

രവിശങ്കര്‍ പുറത്തേക്ക് വന്നപ്പോള്‍ പത്മജ വരാന്തയില്‍, ചാരുകസേരയില്‍, കൈയ്യില്‍ രാമായണവുമായി...

“അമ്മ ഉറങ്ങീല്ലേ ഇനീം?”

അവന്‍ ചോദിച്ചു.

“സാധാരണ ലേറ്റ് ആണ് മോനെ, എന്നും..പതിനൊന്ന് കഴിയും...ഇന്ന് പക്ഷെ പതിനൊന്ന്‍ ആയിട്ടും എന്തോ ഉറക്കം വന്നില്ല. അപ്പൊ അല്‍പ്പം വായിക്കാന്ന് വെച്ചു...”

രവി ചിരിച്ചു.

“എവിടെ അനി? ഉറങ്ങിയോ?”

“ഹ്മം..അനിത ഇന്ന് അല്‍പ്പം നേരത്തെ ഉറങ്ങി...”

“അതെന്താ?

പെട്ടെന്ന് ആ ചോദ്യം

💬 Comments

View all comments