0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.4K

കാറ്റാടിമരങ്ങളെ ഒക്കെ അനക്കി വരണത് കണ്ടോ കാറ്റ്...? പുരുഷനാണവന്‍..കാറ്റ് പുരുഷനാണ്...ദിപ്പോ, നോക്ക്യേ...നമ്മടെ മുമ്പിലെ മരത്തെ പ്രൊപ്പോസ് ചെയ്യാണ് അവന്‍...കണ്ടോ ഇപ്പം മരം മൊത്തം അനങ്ങുന്നെ? കാറ്റിന്‍റെ ശബ്ദോം മരത്തിന്‍റെ ശബ്ദോം ഇണചേരുന്നു...താളമുണ്ടാകുന്നു...സംഗീതമുണ്ടാകുന്നു...”

അനിത രവിശങ്കറെ പുഞ്ചിരിയോടെ നോക്കി.

“ന്ന്വച്ചാ ഒരു സയലന്സും സയലന്‍സ് അല്ല...സയലന്‍സ് ഈസ് ദ മിക്സ് ഓഫ് എ പ്ലിതോറ ഓഫ് സൌണ്ട്സ്....”

“വൌ!!”

അനിത അവനെ അഭിനന്ദിച്ചു നോക്കി.

“കൊള്ളാല്ലോ ഒബ്സര്‍വേഷന്‍! രവിയേട്ടന്‍ ശരിക്കും എന്‍ജിനീയറാ കവിയാ?”

“ഓഫീസില്‍ എന്‍ജിനീയര്‍...”

അവന്‍ വീണ്ടും അവളെ ചുംബിച്ചു. ഇത്തവണ അവള്‍ ചുറ്റും നോക്കിയില്ല.

“നിന്‍റെ മുമ്പില്‍ കവി...”

ചുംബനത്തിനു ശേഷം അവളുടെ കണ്ണുകളിലെ വജ്രസൌന്ദര്യത്തിലേക്ക് നോക്കി അവന്‍ പറഞ്ഞു.
ഹിമാലയത്തിന്റെ താഴെയുള്ള ഈ നഗരത്തിലെ രണ്ടാമത്തെ ദിവസമാണത്. ഇനി ഡെറാഡൂണ്‍, മുസ്സോറി, ഗാങ്ങ്ടോക്, മൌണ്ട് അബു...എല്ലാം കാണണമെങ്കില്‍ രാവിലെ പോകണം എന്ന് രവി പറഞ്ഞപ്പോള്‍ അനിതയാണ് വിലക്കിയത്, പ്ലീസ് രവിയേട്ടാ, ഇവിടുന്ന് പോകാന്‍ തോന്നണില്ല്യ, ഒരൂസം കൂടി, പ്ലീസ്...എന്ന് അവള്‍ കെഞ്ചിയപ്പോള്‍ രവിയ്ക്ക് മറുത്ത് പറയാന്‍ തോന്നിയില്ല.
താഴ്വാരം മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുമ്പോള്‍, അവര്‍ നില്‍ക്കുന്ന, മെക്സിക്കന്‍ ട്യൂലിപ്പുകള്‍ മതില്‍ തീര്‍ക്കുന്നയിടത്തിനു മേലെ ഫ്ലെമിങ്കോകള്‍ കൂട്ടമായെത്തിയപ്പോള്‍, രവിശങ്കര്‍ നിയന്ത്രണമറ്റ് അവളെ നോക്കി.
അവളുടെ വിമോഹനമായ അധരത്തിലെ തളിര്‍ത്തേനും പ്രണയത്തിന്‍റെ പവിഴമുത്തുകള്‍ കുടപിടിക്കുന്ന കണ്ണുകളിലെ തീവ്രഭംഗിയും പാരിജാതമലരിന്റെ മൃദുത്വമുള്ള കവിളുകളിലെ പ്രണയ പേലവത്വവും, താഴമ്പൂക്കുരുന്നുകള്‍ സുഗന്ധം തീര്‍ത്ത നീണ്ടമുടിയിഴകളും പ്രണയം കനവ് നോറ്റ് വിതുമ്പുന്ന മാറിടവും ഹൃദയത്തിലെ പ്രണയ ദീപനാളം തിളക്കം നല്‍കുന്ന സ്വര്‍ണ്ണവര്‍ണ്ണമുള്ള വയറിന്‍റെ ഭംഗിയും ഞരമ്പില്‍ തീ നിറയ്ക്കുന്ന നിതംബഭംഗിയും രവിശങ്കറെ പരവശനാക്കി.

💬 Comments

View all comments