Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]
സംസാരിക്കാം...”
അത് കേട്ട് പത്മജ ഒന്നാശ്വസിച്ചു.
“മോനെ, ബാലമുരളി എന്നോട് കുറെക്കാലമായി പ്രൊപ്പോസ് ചെയ്യുന്നു, ഞാന്‍ ഇതുവരെ റെസ്പോണ്ട് ചെയ്തിട്ടില്ല...അതുകൊണ്ട് അയാള്‍ എന്നെ അന്ന് അവിടെ വെച്ച് കയറിപ്പിടിച്ചു...അത് മോന്‍റെ ഫ്രെണ്ട് കണ്ടു...അല്ലാതെ മറ്റൊന്നുമില്ല...”
രവി പുഞ്ചിരിച്ചു.
“ഇനിയിപ്പോ ഈ ഏജില്‍ ഒരു അലയന്‍സ് ഒന്നും ശരിയാവില്ല മോനെ. മാത്രല്ല, അതൊന്നും ഞാന്‍ ആഗ്രഹിക്കുന്നു കൂടിയില്ല...അത്കൊണ്ട് മോനാ ഇഷ്യൂ വിട്ടേക്കൂ,”
അദ്ധ്യായം നാല്
“അനീ, എന്തെങ്കിലും കേള്‍ക്കുന്നുണ്ടോ നീ?”
വെയില്‍ തെളിഞ്ഞെങ്കിലും കുന്നിന്‍ ചരിവുകളില്‍ തളം കെട്ടിക്കിടക്കുന്ന മഞ്ഞിനെയുലച്ചെത്തുന്ന കാറ്റ് തന്ന തണുപ്പറിഞ്ഞ് രവിശങ്കര്‍ അനിതയോട് ചോദിച്ചു. അവളെ ചേര്‍ത്ത് പിടിച്ചിരിക്കുകയായിരുന്നു അയാള്‍.
“ഇല്ല രവിയേട്ടാ...ഒരു ശബ്ദോം കേക്കണില്ല്യ...ദൂരേം അടുത്തും ഒക്കെ ആളുകള്‍ ഉണ്ട്...പക്ഷെ...”
തടാകത്തിനും നഗരത്തിനുമിടയില്‍ ഏപ്രില്‍ മാസത്തിന്‍റെ വെയിലിനോടൊപ്പം ഇളം മഞ്ഞ് പാറിനടക്കുന്നുണ്ട്. എം ടി എഴുതിയത് പോലെ പകലുറക്കത്തില്‍ കാണുന്ന ഒരു സ്വപ്നം പോലെ മഞ്ഞുമലകള്‍ നിറഞ്ഞ ഈ ടൂറിസ്റ്റ് നഗരം മനോഹരിയായി കിടക്കുകയാണ്.
“സംഗീതമുണ്ട് ചുറ്റിലും അനീ...”
അവളെ ഒന്ന് ചുംബിച്ച് രവി ശങ്കര്‍ പറഞ്ഞു. ചുംബനത്തിന്റെ മധുരം സിരകളെ ത്രസിപ്പിച്ചെങ്കിലും അവള്‍ പെട്ടെന്ന് ചുറ്റുമൊന്നു നോക്കി. ദൂരെയും അരികെയുമുള്ള പ്രണയിനികള്‍ അവരവരുടെ ലോകത്താണ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കണ്ണുകളയയ്ക്കാന്‍ അവര്‍ക്ക് സമയമില്ല.
“മനസ്സുകൊണ്ട് പോലും സങ്കല്‍പ്പിക്കാനാവാത്തത്ര നേര്‍ത്ത ശബ്ദങ്ങള്‍ ഇണചേരുമ്പോള്‍ താളമുണ്ടാവുന്നു...ആ താളമാണ് നിശബ്ദത...നിശബ്ദത താളമാണ്..ശബ്ദമാണ്...”
“ശബ്ദങ്ങള്‍ ഇണചേരുക്യെ? ന്ന്വച്ചാല്‍?”
അവള്‍ അയാള്‍ക്കെതിരെ തിരിഞ്ഞു നിന്നു. അവര്‍ക്ക് മുമ്പില്‍ ബിര്‍ച്ച് മരങ്ങള്‍ ഇളംമഞ്ഞണിഞ്ഞ് അപ്പുറത്തെ, ദൂരെയുള്ള കൊടുകുടികളെ മറച്ചു നിന്നു.
“ന്ന്വച്ചാ...”
രവി ചുറ്റും നോക്കി.
“നോക്ക്..ഇപ്പഴാ ഒരു കാറ്റ് വരണില്ല്യെ?
💬 Comments
View all comments