0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.4K

ആല്‍ക്കഹോള്‍..അതിപ്പോള്‍ നമ്മള്‍ കുടിക്കുന്ന സംഭാരത്തില്‍ പോലുമുണ്ട് ആല്‍ക്കഹോള്‍..."

"രവിയേട്ടന്‍ കുടിച്ചിട്ടുണ്ടോ ഇത്?"

അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

"പിന്നില്ലേ? നിന്നോടെന്തിനാ അനീ ഞാന്‍ കള്ളം പറയണേ?"

"അയ്യോ അപ്പം ഇനീം കുടിക്കുമോ?"

അവള്‍ ഭയത്തോടെ ചോദിച്ചു.

"എന്‍റെ മോളെ!"

അവനവളെ ആശ്ലേഷിച്ചു.

"നീയിത്രേം ഇന്നസന്‍റ്റ് ആയിപ്പോയല്ലോ...ഇത് കുടിച്ചാല്‍ ...ന്താ ഞാന്‍ പറയ്ക? ആ, പെപ്സീം കോളേം കുടിചിട്ടില്ലേ നീ? അത് പോലത്തെ ഒരു ഫീല്‍...നല്ല ഒരു ഫീല്‍...ഇങ്ങനെ സ്മൂത്ത്‌ ആയി ഫ്ലോട്ട് ചെയ്യണ ഒരു ഫീല്‍..."

"ന്തിനാ ഇങ്ങനെയൊക്കെ പറയണേ? രവിയേട്ടന്‍ എന്നെ ഇത് കുടിപ്പിക്കാന്‍ പോവാ?"

"പിന്നല്ലാതെ,"

അവനെഴുന്നേറ്റു.
ഷോട്ട്സ് എടുത്ത് ധരിച്ചു.
അനിതയും അലമാരയില്‍ നിന്ന് തന്‍റെ ഷോട്ട്സ് എടുത്തണിഞ്ഞു. ടീ ഷര്‍ട്ടും.
രവിശങ്കര്‍ പതിയെ ഷാമ്പയിന്‍ ബോട്ടില്‍ തുറന്ന് അവളെ നോക്കി. അത് നുരയാന്‍ തുടങ്ങിയപ്പോള്‍ രവിശങ്കര്‍ അത് വായ്‌ തുറന്ന് അകത്തേക്ക് ഒഴിച്ചു. അനിത അപ്പോള്‍ അദ്ഭുതത്തോടെ അയാളെ നോക്കി.

"വായ്‌ തുറക്ക് അനീ..."

അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“പ്ലീസ് രവിയേട്ടാ, എനിക്ക് വേണ്ട ഇത്...പറ്റില്ല്യ എനിക്ക്...”

“മോളൂ ട്രസ്റ്റ് മീ...”

മയക്കുന്ന പുഞ്ചിരിയോടെ രവി പറഞ്ഞു.

“മോള്‍ടെ എട്ടനല്ലേ പറയണേ, ഇത് കുടിച്ചാല്‍ നല്ലതാ, മനസ്സിലും ദേഹത്തിനും...ഏറ്റവും മുന്തിയ ബ്രാന്‍ഡ് ആണിത് കുട്ടീ...”

അത് പറഞ്ഞ് അവള്‍ ബോട്ടില്‍ അവളുടെ നേരെ തിരിച്ചു.

“വായിച്ചു നോക്കിക്കേ, നൈക്ക് ജസ്റ്റ് ഡൂ ഇറ്റ്‌ ഷാംപൈന്‍!”

രവിയുടെ പുഞ്ചിരിക്ക് മുമ്പില്‍ അനിതയുടെ എതിര്‍പ്പ് അലിഞ്ഞുപോയി. അവള്‍ ചുണ്ടുകള്‍ പിളര്‍ത്തി. അവളുടെ ചുണ്ടുകള്‍ക്കിടയിലൂടെ നുരയുന്ന ഷാംപൈന്‍ ഒഴുകിയിറങ്ങി.

“എങ്ങനെയുണ്ട്?”

അനിത അല്‍പ്പം കുടിച്ചു കഴിഞ്ഞപ്പോള്‍ രവി

💬 Comments

View all comments