Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]
ചോദിച്ചു.
“ഓക്കാനം വരുത്തണ എന്തേലും ടേസ്റ്റ് ഉണ്ടോ മോളെ!”
“നോ!”
അനിത പെട്ടെന്ന് വിസ്മയത്തോടെ പറഞ്ഞു.
“മാത്രല്ല! എന്തൊരു റിലാക്സേഷന്‍! ഇതൊക്കെ കുടിച്ചിട്ട് എങ്ങന്യാ രവിയേട്ടാ പിന്നെ ആളുകള് തല്ലും ബഹളോം ഒക്കെ ഉണ്ടാക്കണേ?”
“എന്‍റെ പെണ്ണേ! ആളുകള് തല്ലും ബഹളോം ഉണ്ടാക്കണത് ഇത് കുടിച്ചിട്ടല്ല! അത് ബ്രാണ്ടി, വിസ്ക്കി, പിന്നെ നാട്ടുംപുറത്ത് കിട്ടണ നല്ല അസ്സല് വാറ്റ്...”
അനിത അയാളുടെ കയ്യില്‍ നിന്നും ബോട്ടില്‍ വാങ്ങി.
“ങ്ങ്ഹേ?”
രവി അദ്ഭുതപ്പെട്ടു.
“അത് ശരി! ദിപ്പോ, സ്ഥിരാക്കുവോ?”
“ഹഹഹ!”
ബോട്ടിലില്‍ നിന്നും കുടിച്ചതിന് ശേഷം അവള്‍ ചിരിച്ചു.
“രവിയേട്ടനല്ലേ പറഞ്ഞെ, ഇത് ബോഡിയ്ക്കും മൈന്‍ഡിനുമൊക്കെ നല്ലതാന്ന്!”
രവിയും ചിരിച്ചു.
മേശപ്പുറത്തിരുന്ന രവിയുടെ മൊബൈലില്‍ നിന്നും നോട്ടിഫിക്കേഷന്‍ ടോണ്‍ കേട്ടു.
മൊബൈല്‍ എടുത്തു നോക്കിയാ രവിയുടെ മുഖം അനല്‍പ്പമായ സന്തോഷം കൊണ്ട് വിടര്‍ന്നു.
എന്നാല്‍ അടുത്ത നിമിഷം വിഷാദവാനാവുകയും ചെയ്തു.
“എന്താ രവിയേട്ടാ?”
ഉള്ളുലയ്ക്കുന്ന ശബ്ദത്തില്‍ അവള്‍ തിരക്കി.
“മെയിലാ മോളെ,”
അയാള്‍ പറഞ്ഞു.
“ടെക്സാസിലെ ഓഫീസിന്‍റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നു... ഹെഡ് ആണ്... പണ്ട് ഒത്തിരി കൊതിച്ചു കാത്തിരുന്നതാ ഇങ്ങനെയൊരു മെയില്‍...ഇപ്പൊ പക്ഷെ...”
അനിതയുടെ മുഖവും സന്തോഷം കൊണ്ട് വിടര്‍ന്നു.
ഉള്ളില്‍ അടക്കാനാവാത്ത വിഷമമുണ്ടായെങ്കിലും.
]തുടരും[
💬 Comments
View all comments