Chapter Title : ചന്ദനക്കുറി 2 [kannan]
എന്നോടും കള്ളം പറയാൻ തുടങ്ങി അല്ലേ ?
ഞാൻ : എന്ത് കള്ളം..
രാജീവ്: എനിക്ക് മനസ്സിലാവും നിന്റെ ബുദ്ധിമുട്ട്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നാതിരുന്നാൽ മതി.
ഞാൻ : നിനക്ക് വട്ടാ. ഓരോന്ന് ആലോചിച്ചു കൂട്ടാൻ.. ഒന്നുമില്ലടാ..
ഫുഡ് കഴിച്ചു തിരികെ വണ്ടിയിൽ കയറി വീട്ടിലേക്ക് പോകും നേരം എന്തോ എനിക്ക് ആക്ഷരയുടെ മേലിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല.. തെറ്റാണെന്ന് അറിഞ്ഞിട്ടും എനിക്ക് അതിൽ നിന്നും പിന്തിരിയാൻ കഴിഞ്ഞില്ല. ഒരു കാന്തശക്തി പോലെ ആരോ എന്നെ അക്ഷരയു ടെ മേൽ പതിപ്പിക്കുന്നത് പോലെ. ഇടയ്ക്ക് തിരിഞ്ഞു അക്ഷര പിറകിലേക്ക് നോക്കിയതും കണ്ണ് എടുക്കാതെ അവളെ നോക്കിക്കൊണ്ടിരു ന്ന എന്നെയാൻ അവള് കണ്ടത്. പെട്ടന്ന് സ്വബോധം വന്നപോലെ തല വെട്ടിച്ചു മാറ്റിയതും തമ്മിൽ കണ്ണുകൾ ഉടക്കിയതും ഒരുമിച്ചായിരുന്നു... അങ്ങനെ ഒരു വിധത്തിൽ വീട്ടിൽ എത്തി.
പിറ്റെ ദിവസം രാവിലെ ഞാൻ രാജീവിന്റെ വീട്ടിലേക്ക് കിട്ടിയ കോട്ടയിലെ ഒരു കുപ്പിയുമായി പോയി. ഞാൻ അവിടെ ചെന്നപ്പോൾ അവൻ ആകെ വിഷമിച്ചു ഇരിക്കുന്നതാണ് കണ്ടത്.ഞാൻ കാര്യം തിരക്കി.അവൻ ഒന്നുമല്ല എന്ന് പറഞ്ഞു ഒഴിവായി. ഞാനും അവനും അവന്റെ അച്ഛനും കൂടി അടി തുടങ്ങി. ഏകദേശം പകുതി കഴിഞ്ഞപ്പോൾ അവന്റെ
അച്ഛൻ: ഡാ പൈസ ശരിയായോ..
രാജീവ് : ഇല്ല.
ഞാൻ : ഏത് പൈസ.
അച്ഛൻ: എപ്പോൾ മോൻ കാര്യം ഒന്നും അറിഞ്ഞില്ലേ?
ഞാൻ: ഇല്ല.
അച്ഛൻ: മോനെ അക്ഷര യുടെ അനിയത്തിയുടെ നിശ്ചയമാണ് ഞായറാഴ്ച.
നിശ്ചയ ത്തിന് ഇവൻ 3ലക്ഷം രൂപ കൊടുക്കാം
💬 Comments
View all comments