0%

Chapter Title : ചന്ദ്ര വേദം 1 [മന്ത്രവാദി]

അവൻ ഒരുക്കിവെച്ച ചെടികളിൽ നിന്നുമുള്ള ശുദ്ധവായു അവനൊരുണർവേകി.

ഇരുൾ വീഴും മുമ്പേ വീട്‌പിടിക്കാൻ ഉള്ള ഓട്ടത്തിലാണ് എല്ലാവരും അതും നോക്കി നിൽക്കുന്നതാവും സൂര്യൻ. ആകെപാടെ പൊടിയുടെയും പുകയുടെയും മറയാണ്, താല്പര്യമുണ്ടായിട്ടല്ല എറണാകുളം പോലൊരു വലിയ സിറ്റിയിൽ ഇതൊക്കെ സാധാരണമാണ് എങ്കിലും പൊതുവേ തിരക്ക് കുറഞ്ഞ ഒരു ഭാഗത്താണ് എന്നതാണ് ആകെയുള്ള ഒരു സമാധാനം.

സന്ധ്യയാകുമ്പോൾ ഇവിടെ നിന്നും നോക്കിയാൽ ചുട്ടുപഴുപ്പിച്ച ഒരിരുമ്പ് ഗോളം വെള്ളത്തിലേക്ക് വീഴുന്നതുപോലെ അസ്തമയം കാണാം.എന്നും കാണുന്നതാണെങ്കിലും ഇതുവരെ മടുപ്പായിട്ടില്ല .

ശബ്ദ കോലാഹങ്ങളെ കീറിമുറിച്ചു കൊണ്ട് അവൻ വീണ്ടും ഒരു സിപ്പ് കട്ടൻ കുടിച്ച് കഴിഞ്ഞ ദിവസം പോയ ട്രിപ്പിനെ പറ്റി ആലോചിച്ചു. അപ്പോഴാണ് ചെറിയമ്മയുടെ മെസേജ് ഓർമ വന്നത്. എല്ലാവർഷവും സങ്കടത്തോടെ ആണെങ്കിലും മനപ്പൂർവ്വം തള്ളിക്കളയാറുള്ളതാണ് ചെറിയമ്മയുടെ മെസ്സേജ് .

പക്ഷേ അതിലൊന്നും ഇതുവരെ മുത്തശ്ശിയെ പറ്റി ചെറിയമ്മ പറഞ്ഞിട്ടുണ്ടായിരുന്നില്ല.ഒരുപക്ഷേ താൻ വരാൻ വേണ്ടി ചെറിയമ്മ പറഞ്ഞതാണെങ്കിലോ?ഇല്ല എല്ലാം അറിയാവുന്ന ചെറിയമ്മ എന്തായാലും അങ്ങനെ പറയില്ല.കട്ടൻ കുടിച്ചു കഴിഞ്ഞ് സൂര്യനോട് ഭായ് പറഞ്ഞ് ഹാളിലെ കലണ്ടറിനടുത്തേക്ക് നടന്നു .

നാളെ തുടങ്ങും ഉത്സവം പിന്നെ ഒരാഴ്ച കണക്കാണ്.ആട്ടവും പാട്ടും തെയ്യവും എല്ലാംകൊണ്ടും ഒരു ആവേശമാണ്.

കുരുത്തോലയുടെയും ചന്ദനത്തിരിയുടെയും ചായങ്ങളുടെയും ചമയങ്ങളുടെയും മണമുള്ള ഏഴു ദിനങ്ങൾ ,തൻറെ 18ാം വയസ്സുവരെ മുടങ്ങാതെ പോയിട്ടുള്ളതാണ്. ഇപ്പോ തനിക്ക് ഇരുപത്തിയാറ് വയസ് തികഞ്ഞിരിക്കുന്നു. 7 വർഷമായി അങ്ങോട്ട് പോയിട്ട്. ചെറിയമ്മയ്ക്കും അച്ചുവിനും മാത്രമാണ് തൻ്റെ നമ്പർ പോലും അറിയാവുന്നത്.എല്ലാവരിൽ നിന്നുമ്മുള്ള ഒളിച്ചോട്ടമായിരുന്നു അത്.

പക്ഷേ ആ ഓട്ടമാണ് എന്നെ ജീവിതം പഠിപ്പിച്ചതും ഞാനാക്കിയതും . ഓരോന്നാലോചിച്ചു കൊണ്ട് കപ്പും കഴുകി വച്ച് കണ്ണാടിക്ക് മുൻമ്പിൽ നിന്ന് സ്വയം ഒന്ന് നോക്കി. അലങ്കോലമായി കിടക്കുന്ന തന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് അവൻ തീരുമാനിച്ചു . "പോണം ,മുത്തശ്ശിയേയും ചെറിയമ്മയെയും അച്ചുവിനെയും കാണണം...വരണം.. " പിന്നെ ഒരു ടവ്വലും എടുത്ത് നേരെ ബാത്റൂമിലേക്ക്.

ഷവറിന്റെ ചുവട്ടിൽ നിന്ന് മേലാകെ തേച്ച് അവസാനം കുട്ടനെ തലോടി രണ്ടു കുലുക്കൽ കുളിക്കുമ്പോൾ പതിവുള്ളതാണ് പക്ഷേ ഇന്ന് എന്തോ ഒരു മൂഡില്ല. കുളി കഴിഞ്ഞ് ഡിന്നറും

💬 Comments

View all comments