Chapter Title : ചന്ദ്ര വേദം 1 [മന്ത്രവാദി]
ഉണ്ടാക്കി Laptopഉം camera യും എടുത്ത് ബാൽക്കണിയിലേക്ക് തന്നെ വിട്ടു. കഴിഞ്ഞ ദിവസത്തെ യാത്രയിലെടുത്ത ഫോട്ടോസ് ഒക്കെ Lap ലേക്ക് കയറ്റി ഒന്നുരണ്ടെണ്ണം തൻ്റെ insta page ലും post ചെയ്തു.
തരക്കേടില്ലാത്ത അളവിൽ ഫോളോവേഴ്സ് ഉള്ളത് കൊണ്ട് അത്യവശ്യം ആക്‌ടീവ് ആണ്. എങ്കിലും ആരോടും ഒരു പരിധിയിൽക്കൂടുതൽ അടുക്കാറില്ല. ആകെ അടുപ്പമുള്ളത് രണ്ട് പേരാണ്, കോളേജിൽ നിന്ന് കിട്ടിയത് ഇപ്പൊൾ തൻ്റെ ബിസ്സിനസ് പാർട്ട്നേസ് ആയി കൂടെ ഉണ്ട്. റോഡിലെ തിരക്കൊഴിഞ്ഞ് കുറച്ച് ശാന്തമായിട്ടുണ്ട്, ഇനി രാത്രി പകലാക്കിയവരുടേയും നടക്കാനിറങ്ങുന്നവരുടേയും സമയമാണ്.
ക്ഷീണം വിട്ടുമാറാത്തത് കൊണ്ട് തന്നെ കഴിച്ച് കിടക്കാം എന്ന തീരുമാനത്തോട് വയറും ശരീരവും സമ്മതം മൂളിയിരുന്നു. ഉറങ്ങാൻ കിടന്നപ്പോഴും പഴയ കാര്യങ്ങൾ തന്നെ മനസിൽ തറച്ചു നിന്നു.
പ്രിയപ്പെട്ട കുറച്ചു മുഖങ്ങൾ കൊണ്ട് മാത്രം എടുത്ത തീരുമാനമാണ്, നാളെ വൈകീട്ട് വല്ലോം ഇറങ്ങാം എന്നും മനസിൽ പറഞ്ഞ് പതിഞ്ഞ ശബ്‌ദത്തിൽ തനിക്ക് ഇഷ്ടപ്പെട്ട കുറച്ച് മെലഡി പാട്ടുകളും വച്ച് ഉറക്കത്തിൻ്റെ വശ്യമായ ഇരുട്ടിലേക്ക് അവൻ വീണു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ജോഗ്ഗിങ്ങും workout ഉം കഴിഞ്ഞ് ഒരു കുളിയും പാസ് ആക്കി ബ്രേക് ഫാസ്റ്റും കഴിച്ച് Dress ചെയ്ത് നേരെ താഴേക്ക് ഇറങ്ങി.
അയൽക്കാരൊക്കെ നല്ല ഡീസൻ്റ് ആണ് അതുകൊണ്ട് തന്നെ കമ്പനി ആണ്. നേരെ പാർക്കിങ്ങിൽ ചെന്ന് ചെറുക്കനേം എടുത്ത് പുറത്തേക്ക് ഇറങ്ങി. ആകെ പൊടി പിടിച്ചിട്ടുണ്ട് ഒന്ന് കുളിപ്പിക്കണം അതിനുള്ള പോക്കാണ്. നേരെ ഓഫീസിലേക്ക് വിട്ടു. അവിടെ വാഷ് ചെയ്യാനുള്ള set up ഒക്കെ ചെയ്ത് വച്ചത് കൊണ്ട് വണ്ടി ഇഷ്ടത്തിന് കഴുകാം .
സിൽവർ കേവ് ടൂർസ് & റെസിഡൻസ് ൻ്റെ പാർക്കിങ്ങിലോട്ട് വണ്ടി വച്ച് ഓഫീസിലേക്ക് കേറി. "ആഹ് വന്നല്ലോ ഊരുതെണ്ടി " " ഡയലോഗ് മാറ്റാറായില്ലേ കിളവാ " സ്ഥിരം ക്ലീഷേ ഡയലോഗ് അടിച്ച ഇവനാണ് സോറി ഇദ്ദേഹമാണ് മി . അനുരാഗ് . മൂപ്പിത്തിരിക്കൂടുതൽ ഉണ്ട്. സീനിയർ ആയിരുന്നു, പിന്നെ എടാ പോടാ ബന്ധം ആയി.
ഞങ്ങൾ മൂന്നു പേർ ചേർന്ന് തുടങ്ങിയ ഒരു ചെറിയ
💬 Comments
View all comments