Chapter Title : ചന്ദ്ര വേദം 1 [മന്ത്രവാദി]
ബിസിനസ് ആണിത്. ആദ്യം ടൂർസ് മാത്രമായിരുന്നു, ഞങ്ങൾ തന്നെ ഡ്രൈവർ പിന്നെ ഒരു ചെറിയ റിസോർട്ട് വാങ്ങി അത് രണ്ടായി മൂന്നായി ഇപ്പോ വയനാട് ,ഇടുക്കി, കണ്ണൂർ ,എറണാകുളം ,ആലപ്പുഴ ഇവിടൊക്കെ ചേർത്ത് 6 റിസോർട്ടും ബസ്സും ട്രാവലറും ഒക്കെ ആയി പോകുന്നു.
കൂട്ടത്തിൽ മൂത്തതിനെ പിടിച്ച് ഓഫീസിലെ മെയിൻ ആക്കിയതോടെ ഊരുതെണ്ടി ആയ എന്നെ പിടിച്ച് മാസാമാസം ഒരോ റിസോട്ടിലും ചെന്ന് ഇൻസ്പെക്ഷൻ നടത്താൻ നിയോഗിച്ചു.
അതുകൊണ്ട് മാസത്തിൽ ഒരു ട്രിപ്പ് കിട്ടും.
പിന്നെ മൂന്നാമൻ ആയ ടോണിയെ ടൂർസിൻ്റെ കാര്യങ്ങളും ഏൽപ്പിച്ച് മൂത്താപ്പ ഭരണം തുടങ്ങി. ഒരു ഫാമിലി ആണ് ഞങ്ങൾ അതുകൊണ്ട് സന്തോഷത്തോടെ ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നു. "കണ്ടപ്പഴേ തുടങ്ങിയോ രണ്ടും ? " ശബ്‌ദം കേട്ട് ആളെ തിരിച്ചറിയൻ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു.
ശിൽപ അനുരാഗ് ,പുള്ളീടെ വൈഫ് ആണ്. കോളേജിൽ നിന്ന് തുടങ്ങിയ റിലേഷൻ ആണ് ഇവരുടെ കാട്ടിക്കൂട്ടൽ സഹിക്കാനാവതെ വീട്ടുക്കാർ രണ്ടിനേം പിടിച്ച് കെട്ടിച്ചു. "രണ്ടും കൂടെ ഇവിടെ തന്നാണോ കിടപ്പ് ?" " പോടാ ചെക്കാ, അല്ല നീ എപ്പോ എത്തി ? " " ഇന്നലെ രാവിലെ എത്തി ഏട്ടത്തി, പിന്നെ കിടന്നൊറങ്ങി "
അനു : ഓ അപ്പൊ വണ്ടി കഴുകാൻ ഉള്ള വരവാണ്.
ഞാൻ : യെസ് ബേബി, താക്കോലെട് അതും വാങ്ങി ഏടത്തിക്ക് ഒരു ഹൈഫൈ കൊടുത്ത് വണ്ടി എടുത്ത് സർവീസ് ഏരിയയിലേക്ക് കയറ്റി നല്ല ഡീപ്പ് ആയിട്ട് കഴുകി അല്ലേൽ ഒരു സമാധാനം കിട്ടൂല്ല നിങ്ങക്കറിയാലോ. പല കൂടിയ വണ്ടികളോടിച്ച് കിട്ടാത്ത ഒരിത് ഇവനെ ഓടിച്ചപ്പോ കിട്ടി പിന്നൊന്നും നോക്കീല പുത്തനൊരെണ്ണം അങ്ങെടുത്തു.
ഹിമാലയൻ 450,സമ്മിറ്റ് കാമെറ്റ് വൈറ്റ് ആണെടുത്തത് പിന്നെ ഫുള്ള് ബ്ലാക്ക് സ്‌കിൻ അങ്ങടിച്ചു. ഇപ്പൊ സെക്സി ആയി .
പിന്നെ മൗണ്ട്സും നക്കിൾ ഗാർഡും ഒക്കെ വച്ചത് കൊണ്ട് ഒരു അൾട്രാ പ്രീമിയം ലുക്കുമുണ്ട്. കഴുകി കഴിഞ്ഞ് ഓഫീസിലേക്ക് കേറി ചെന്ന് പോകുന്ന കാര്യം അവതരിപ്പിച്ചു , രണ്ട് പേരും ഞെട്ടി. സ്വാഭാവികം! ശിൽപ : നന്നായെടാ
💬 Comments
View all comments