0%

Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]

ഇതിൽ പറയുന്ന രൂപങ്ങളോ ആരാധന സങ്കല്പങ്ങളോ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല...

ഇരിക്കട്ടെ ഒരു ബലത്തിന്.

വായിച്ച് അഭിപ്രായം അറിയിക്കുക.

സ്നേഹപൂർവ്വം മന്ത്രവാദി 🪄

********

"പോകണ്ട പ്ലീസ്..."

അവളുടെ കയ്യിലെ ഞൊട്ട പൊട്ടിക്കുന്ന കാശിയെ തിരിഞ്ഞിരുന്നു നെഞ്ചിലേക്ക് ചാഞ്ഞ് കെട്ടിപ്പിടിച്ചുകൊണ്ടവൾ പറഞ്ഞു. സങ്കടം വന്ന അവളുടെ നീലമിഴികൾ നിറഞ്ഞുതുടങ്ങിയിരുന്നു. നനഞ്ഞു കൂടിച്ചേർന്ന കൺപീലികൾ യാചനയുടെ വക്കിലെത്തിയിരുന്നു.

അതിലേക്ക് നോക്കിയ കാശിക്ക് അവളെ ഒരു കൊച്ച്കുഞ്ഞിനെ പോലെ തോന്നി. താനെടുത്ത തീരുമാനത്തിൽ നിന്നും മനസ് പതറുന്നത് ആദ്യമായി അവൻ അനുഭവിച്ചു.

തലയിൽ തലോടി അവളെ ചേർത്തുപിടിച്ചെങ്കിലും അവനെ ചുറ്റിവരിഞ്ഞ കൈകൾ അയഞ്ഞില്ല. ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.

" കഷ്ട്ടുണ്ട് പെണ്ണെ...അവരെല്ലാം കൂടെ പൊങ്കാല ഇടും എന്നെ"

ഭദ്രയുടെ മൂക്കിൽ പിടിച്ച് ആട്ടിക്കൊണ്ട് അവൻ പറഞ്ഞു.

" ഇന്നലെ കണ്ട ചേട്ടൻ അല്ലേ ഞാൻ പറഞ്ഞോളാം"

"അത് ഒന്ന് അതിലും കൂടിയതും അതിൻ്റെ പൊണ്ടാട്ടിയും കൂടെ ഉണ്ട് അവിടെ, ഇങ്ങനൊരു സംഭവം നടക്കാൻ പോകുന്നെന്നോ നടന്നെന്നോ ഞാൻ പറഞ്ഞിട്ടില്ല അതും ചേർത്ത് വാങ്ങേണ്ടി വരും"

"ഞാനും വരാം എന്നിട്ട് അവരെ പറഞ്ഞ് മനസ്സിലാക്കാം"

" അതിന് നിന്നെ കൊണ്ടുപോകുമെന്ന് ഞാൻ പറഞ്ഞില്ലല്ലോ"

ചെറിയ വായിൽ വീരവാദം മുഴക്കിയ അവളെ ഒറ്റ ഡയലോഗിൽ അവൻ തളർത്തിക്കളഞ്ഞു.അതുകേട്ട് കെറുവുകാട്ടി അവൻ്റെ നെഞ്ചിൽ തള്ളി എഴുന്നേൽക്കാൻ നോക്കിയ അവളെ അതിനു സമ്മതിക്കാതെ അവൻ മുറുകെ പിടിച്ചു.

" വിടെന്നെ..ഞാൻ എങ്ങോട്ടും വരുന്നില്ല, ഇവിടെ ഒറ്റക്ക് നിന്നോളാം പോകേണ്ടവർ ഒക്കെ പൊക്കോ"

അവനെ നോക്കാതെ അവളത് പറഞ്ഞ് തിരിഞ്ഞു കിടന്നു. പക്ഷേ

💬 Comments

View all comments