Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
ഒരുപാട് ലേറ്റ് ആയി അല്ലെ? മറന്നതല്ല തിരക്കായിപോയി. enjoy the story, see you in comments❤️
***********
"കണ്ടില്ലേ നിനക്ക് ഭാഗ്യമുണ്ട്, പോലീസ് വന്നിട്ടുണ്ട് നിന്നെ കൊണ്ട് പോകാൻ. പക്ഷെ ഞാൻ വരും നിന്നെ കാണാൻ, നിൻ്റെ അവസാനത്തെ വിസിറ്റർ ആയിട്ട്."
പൈശാചികമായ ചിരിയോടുകൂടി കാശി തൻ്റെ കടുത്ത ശബ്ദത്തിൽ അവനെ നോക്കി പറഞ്ഞു. കാർത്തിക്കിൻ്റെ കണ്ണുകളിൽ ജീവഭയം നിറഞ്ഞു. താൻ ചെയ്ത തെറ്റുകൾ ഓരോന്നായി അവനെ വിഴുങ്ങാൻ തുടങ്ങി.
എല്ലുപൊട്ടിയ വേദനയിൽ ഞരങ്ങുന്ന കാർത്തിക്കിനെ തീർക്കാൻ കാശിയുടെ കൈകൾ കൊതിച്ചെങ്കിലും ആ ജീവൻ എടുക്കേണ്ട ആൾ താനല്ലെന്ന് അവനറിയാമായിരുന്നു.
വാതിലിൻ്റെ കുറ്റി താഴ്ത്തിയ ശബ്ദത്തിൽ മുറിയിൽ അരങ്ങേറിയ സംഭവങ്ങളിൽ പേടിച്ചിരിക്കുന്ന അഞ്ചുപേരും സ്ഥലകാല ബോധത്തിൽ വന്നു. പടി കയറി വരുന്ന ബൂട്ടുകളുടെ ശബ്ദം അവർക്ക് കേൾക്കാമായിരുന്നു.
മുറിയിലേക്ക് കയറിയ ദാസ് സമയം കളയാതെ നിലത്ത് കിടന്ന കാർത്തിക്കിനെ പിടിച്ചെഴുന്നേൽപിച്ച് സഹ പോലീസുകാർക്ക് കൈ മാറി.
" ഒരു വിരലിൽ ഒതുക്കിയത് നന്നായി. എപ്പഴാ ഇവനെ വേണ്ടതെന്ന് പറഞ്ഞാ മതി"
കാശിയെ നോക്കി ദാസ് പറഞ്ഞു. അവനെ പറ്റി മാലതിക്ക് പോലും അറിയാത്ത കര്യങ്ങൾ ദാസിനറിയാമായിരുന്നു.
" ഗായത്രി ഇവളെ മുറിയിലേക്ക് കൊണ്ട് ചെല്ല്"
ദാസിൻ്റെ കൂടെ പുറത്തേക്ക് നടക്കുന്ന കാശി ചുവരിൽ ചാരിനിന്നു കരച്ചിലടക്കിപ്പിടിച്ച അഞ്ജനയുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഗായത്രിയോട് ആവശ്യപ്പെട്ടു.
പോലീസിൻ്റെ വരവറിഞ്ഞ എല്ലാവരും ഹാളിൽ കൂടിയിരുന്നു. ദാസ് കാർത്തിക്കിനെ ജീപ്പിൽ കയറ്റാൻ പറഞ്ഞ് ഹാളിൽ നിന്നു.
" എന്താ ഏട്ടാ, എന്ത് പറ്റി എന്തിനാ അവനെ കൊണ്ടുപോകുന്നത്.?"
" എന്താ കൃഷ്ണ
💬 Comments
View all comments