Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
, ന്തിനാ ആ കുട്ട്യേ പിടിച്ച് കൊണ്ടോവണേ ?"
" പോലീസ്കാർക്ക് ഇവിടെ കയറാനും മാത്രം എന്താ ദാസ് ഉണ്ടായത്?"
മാലതിക്ക് പുറമെ ഭവാനിയും മാധവനും ദാസിനോട് ചോദിച്ചു.
" അമ്മേ ഇവൻ നിങ്ങള് വിചാരിക്കുന്ന പോലെ അഞ്ജനയുടെ കൂട്ടുകാരൻ അല്ല. ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നു. പക്ഷേ അഞ്ജനയ്ക്ക് ഇവൻ്റെ യഥാർത്ഥ മുഖം അറിയില്ലായിരുന്നു.
ഇവരുടെ കോളേജിലെ ഒരു കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരിച്ചത് നിങ്ങളൊക്കെ അറിഞ്ഞതല്ലേ. അതിലെ പ്രധാനി ഇവൻ ആയിരുന്നു. കൂടെ മറ്റൊരുത്തനും, പക്ഷേ പിന്നീട് അവൻ ചത്തു, ( കാശിയെ നോക്കിയാണ് ദാസ് ആ ഡയലോഗ് പറഞ്ഞത്).
ഇപ്പൊൾ ഇവനെയും കിട്ടി. ഇതൊന്നും കൂടാതെ വേറെയും കേസുണ്ട് ഇവൻ്റെ പേരിൽ. ഇനി പുറംലോകം കാണില്ല അവൻ."
" പിന്നെ വല്യേട്ടാ, നിങ്ങള് ഒക്കെ ആട്ടിപ്പുറത്താക്കിയ കാശി ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ അഞ്ജന സേഫ് ആയി ഇരുന്നത്. ഇല്ലെങ്കിൽ മറ്റൊരു വാർത്ത ആയിരുന്നു നിങ്ങൾക്ക് ഇപ്പൊൾ കേൾക്കേണ്ടി വരുക"
മാധവനെ മാറ്റി നിർത്തി അയാൾക്ക് മാത്രം കേൾക്കാൻ വേണ്ടി ദാസ് പറഞ്ഞു. രണ്ട് കയ്യുടെയും തള്ളവിരൽ പാൻ്റിൻ്റെ നടുവിൽ നിന്നും സൈഡിലേക്ക് ആക്കി യൂണിഫോം ഷർട്ട് നേരെയാക്കികൊണ്ട് ദാസ് പുറത്തേക്ക് നടന്നു.
അല്പം മാസ് കാണിച്ചുള്ള ദാസിൻ്റെ പ്രവൃത്തിയിൽ മാലതിയുടെ മുഖത്ത് തെല്ലൊരു അഹങ്കാരം മിന്നിമറഞ്ഞു. മനസിൽ നിന്നും കാശിയോടുള്ള ദേഷ്യം ഉരുകി തുടങ്ങിയ മാധവന് ദാസിൻ്റെ വാക്കുകൾ ആശ്വാസം ആയിരുന്നു.
തൻ്റെ മകൾ ഇപ്പോഴും ജീവനോടെ ഇരിക്കാനുള്ള കാരണം അയാളുടെ കൺമുന്നിൽ ദൈവത്തുല്യനായി നിന്നു. കാർത്തിക്കിനെ പറ്റിയുള്ള സത്യാവസ്ഥ എല്ലാവരിലും ഞെട്ടൽ
💬 Comments
View all comments