Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
ഉണർത്തിയിരുന്നു.
അതുകൊണ്ട് തന്നെ അഞ്ജനയുടെ മറ്റുകൂട്ടുകാരികളിലെ വിശ്വാസവും ത്രാസിൽ കയറി. അൽപ സമയം കൊണ്ട് എല്ലാവരും അവരുടെ പണിയിലേക്ക് തിരികെ പോയി.
" അവനെ ചെറിയച്ചനെ ഏല്പിച്ചിട്ടുണ്ട്, രണ്ട് ദിവസം കൂടെ ക്ഷമിക്ക്, ഞാൻ വിളിക്കാം"
മുറ്റത്തിറങ്ങിയ കാശി ടോണിക്ക് മെസ്സേജ് അയച്ചു.
അത്താഴവും കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറികളിലേക്ക് നീങ്ങി. ഇതിനിടയിൽ തന്നെ ഭദ്ര ഒരുവിധം എല്ലാവരിലും ഇടം പിടിച്ചു കഴിഞ്ഞിരുന്നു. അഞ്ജനയ്ക്ക് ആരുടെയും മുഖത്ത് നോക്കാനുള്ള ആവതിയില്ലാത്തതിനാൽ അവൾ മുറിയിൽ തന്നെ ഒതുങ്ങിക്കൂടി.
മുറിയിലേക്ക് പോകുന്ന പോക്കിൽ അഞ്ജനയ്ക്കുള്ള ഭക്ഷണം മുറിയിൽ കൊടുക്കാനും കാശി മറന്നില്ല. അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ കാശിക്ക് അവളോടുള്ള ദേഷ്യമെല്ലാം എങ്ങോ പോയി മറഞ്ഞിരുന്നു.
ടീഷർട്ടും പാവാടയും ഇട്ട് ബെഡിൽ ഇരുന്ന് മുടി ചീകി കെട്ടുന്ന ഭദ്ര കാശിയുടെ കണ്ണുകൾക്ക് വിരുന്നായിരുന്നു.
" ഇവൾക്ക് കിടക്കാൻ നേരം ആയില്ലേ? ഒന്ന് കിടന്നിരുന്നേൽ എനിക്കും കൂടെ കിടക്കാമായിരുന്നു"
കാര്യമായി ഒന്നും ചെയ്യാൻ ഇല്ലെങ്കിലും ചുമ്മാ മൊബൈലിൽ കുത്തിക്കൊണ്ടിരുന്നു കാശി പിറുപിറുത്തു.
" ഇഷ്ട്ടാന്നൊക്കെ പറഞ്ഞിട്ട് ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ. കിടക്കണ്ടേന്നെങ്കിലും ചോദിച്ചൂടെ"
എന്തെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷയിൽ നീണ്ടുപോയ മുടി ചീകൽ അവസാനിപ്പിച്ച് ഉറങ്ങാൻ വേണ്ടി മുടി കെട്ടിവച്ചുകൊണ്ടവൾ പിറുപിറുത്തു. ഭദ്ര കിടന്ന തക്കത്തിൽ കാശി തൻ്റെ മൊബൈൽ മാറ്റി വച്ച് ജനലിൻ്റെ അരികിൽ പോയി വെറുതെ ഒന്ന് നടന്ന് പിന്നീട് കട്ടിലിലേക്ക് തന്നെ എത്തി.
പെണ്ണിൻ്റെ കൂടെ കിടക്കുന്നത് ആദ്യമായിട്ടല്ലെങ്കിലും ഉള്ളിൽ നുരഞ്ഞുപൊന്തുന്ന പ്രണയത്തോടെ ആദ്യമായാണ് ഒരു പെൺകുട്ടിയുടെ കൂടെ കിടക്കാൻ പോകുന്നത്. അത് അവൻ്റെ താളം തെറ്റിച്ചു തുടങ്ങിയിരുന്നു.
💬 Comments
View all comments