0%

Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]

മറുഭാഗത്തും ഏറെക്കുറെ ഇതേ അവസ്ഥ തന്നെയാണ്. ആദ്യമായാണ് അച്ഛൻ അല്ലാതെ മറ്റൊരു പുരുഷൻ്റെ കൂടെ കിടക്കാൻ പോകുന്നത് , അവനോടുള്ള ഇഷ്ട്ടം എത്രയൊക്കെ ഉണ്ടെങ്കിലും മറ്റൊരുവനിൽ നിന്നും ഏറ്റ മുറിവ് മനസിൻ്റെ ഒരുകോണിൽ നിന്നും അവളെ കൊളുത്തി വലിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

അവളുടെ പ്രിയ കണ്ണനേയും മനസിൽ വിളിച്ച് കാശിക്ക് വേണ്ടി അവൾ സ്ഥലം ഒഴിച്ചു.

" ൻ്റെ കണ്ണാ, കഴിഞ്ഞ രാത്രി പാതി ബോധത്തിൽ ആയതിനാൽ പേടി അടുത്തുകൂടെ പോലും പോയിരുന്നില്ല. പക്ഷേ ഇന്ന് അങ്ങനെയല്ല. ദേ കിടന്നു..

കാത്തോളണേ... എനിക്ക് വിശ്വാസം ഒക്കെ തന്നെയാ പക്ഷേ വിശ്വസിച്ചവരിൽ നിന്നെല്ലാം വേദന മാത്രല്ലേ എനിക്ക് കിട്ടിയിട്ടുള്ളൂ. എന്തായാലും എനിക്ക് വേണ്ടി കണ്ടെത്തിയ ആളല്ലേ തിരിഞ്ഞ് കിടന്ന് സംസാരിച്ചാലോ? "

അടുത്ത് കിടന്ന അവൻ്റെ സാമിപ്യം മാത്രം മതിയായിരുന്നു അവളിലെ പ്രണയത്തിന് പേടിയുടെ പിടിയിൽ നിന്നും പുറത്ത് വരാൻ.

" നേരെ അങ്ങ് കെട്ടിപിടിച്ചാലോ? ഏയ് അത് മോശം ആവും. എന്തായാലും ഇഷ്ടം സമ്മതിച്ചതല്ലേ പിന്നെന്താ ചെയ്താ? എന്തായാലും ഇനി എൻ്റെയല്ലേ പിന്നെന്തിനാ പേടിക്കുന്ന?

നേരത്തെ ചാടിക്കേറി ഉമ്മ ഒക്കെ വച്ചതല്ലേ അപ്പൊ പ്രശ്നമാവില്ല. എന്തായാലും ചോദിച്ചിട്ട് ചെയ്യാം അതല്ലേ മര്യാദ"

അവളുടെ അരികിൽ കിടന്നതോടെ കാശിയുടെ മനസ് അവന് പിടികൊടുക്കാതെ ഓടി കളിച്ചു. ആദ്യത്തെ പ്രണയത്തിൻ്റെ ആദ്യ ചുവടുകൾ അവനെ വല്ലാതെ കുഴപ്പിച്ചു.

സംസാരിക്കാൻ വേണ്ടി ഇരുവരും തിരിഞ്ഞു കിടന്നത് ഒന്നിച്ചായിരുന്നു. മുഖത്തോട് മുഖം വന്ന വേളയിൽ ഒരു നിമിഷം ഇരുവരും നിശ്ചലമായി. രാത്രിയുടെ നിശബ്ദതയിൽ അവരുടെ ശ്വാസോച്ഛ്വാസം മുറിയിൽ ഉയർന്നു.

നീലകണ്ണിൽ കുടുങ്ങിയ കാശിക്ക് ചുറ്റുമുള്ളതൊക്കെ

💬 Comments

View all comments