Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
മാഞ്ഞു പോകുന്നപോലെ തോന്നി. അവൻ്റെ നോട്ടത്തിൽ ഭദ്രയുടെ കവിൾ നാണത്താൽ തുടുത്തു. മിഴികൾ കൂമ്പിയടയാൻ വെമ്പിയെങ്കിലും പരസ്പരം നോട്ടം മാറ്റാൻ ഇരുവർക്കും കഴിഞ്ഞില്ല.
അവൻ്റെ കൈകൾ അവളുടെ അരയിലൂടെ ഇഴഞ്ഞു കയറി അവളെ അവനരികിലേക്ക് അടുപ്പിച്ചു. യാതൊരെതിർപ്പും ഇല്ലാതെ ഭദ്രയുടെ ശരീരവും മനസും ആ കൈകൾക്കൊപ്പം നീങ്ങി.
ഭദ്രയുടെ കൈകൾ അവൻ്റെ ഷർട്ടിൽ ചുരുട്ടിപ്പിടിച്ചിരുന്നു. അതറിഞ്ഞ അവൻ മൃദുലമായ സ്വരത്തിൽ അവളോട് ചോദിച്ചു.
" പേടിയുണ്ടോ?"
"മ്ചും, ഇല്ല"
നേർത്ത സ്വരത്തിൽ അവൾ അവന് മറുപടി നൽകി.
" ഇങ്ങനെ പിടിക്കുന്നതിൽ കുഴപ്പം ഉണ്ടോ നിനക്ക് ?"
" ഇല്ല"
" എല്ലാം പെട്ടെന്ന് ആയിപ്പോയി അല്ലെ?, നേരെ ഒന്ന് പരിചയപ്പെട്ടുപോലും ഇല്ല അതിനു മുമ്പ് കല്യാണം ആയി"
" എന്തെങ്കിലും കാര്യം ഉണ്ടാവും അല്ലാതെ എന്തിനാ ഇത്ര പെട്ടെന്ന് ഇതൊക്കെ നടത്തുന്നേ?"
"നിനക്ക് എന്തെങ്കിലും തോന്നിയോ? നമ്മൾ കണ്ട സ്വപ്നവും ഈ കണ്ടുമുട്ടലും കല്യാണവും എല്ലാം വച്ച് നോക്കുമ്പോൾ?"
" നിക്കറിയില്ല്യ, എല്ലാം ദൈവ നിശ്ചയം ആവും. ഞാൻ അങ്ങനാ കരുതുന്നേ, ഏട്ടന് എന്തെങ്കിലും തോന്നിയോ?"
" എനിക്കതിലൊന്നും ഇപ്പൊ വിശ്വാസം ഇല്ല. ഹാ എന്തേലും ആവട്ടെ."
നീണ്ടുപോയ സംസാരം അവസാനിപ്പിച്ചുകൊണ്ട് അവൻ്റെ നെഞ്ചിലേക്ക് മുഖം വച്ചുകൊണ്ട് ഭദ്ര ഉറക്കത്തിലേക്ക് വീണു. ഉള്ളിൽ തോന്നിയ കൗതുകത്തിൽ അവളുടെ ഉറങ്ങിയ മുഖം അവനൊന്ന് നോക്കി.
ചെറുതായൊരു ചുംബനം നെറ്റിയിൽ നൽകി അവനും ഉറക്കത്തിലേക്ക് വീണു. തുറന്നിട്ട ജനലിലൂടെ ഒഴുകിയെത്തിയ കാറ്റിൻ്റെ വിരലുകൾ ഇരുവരെയും തഴുകി നീങ്ങി. മുറിയിലാകെ മുല്ലപ്പൂവിൻ്റെ മണം നിറഞ്ഞു.
###
" ഈ മംഗല്യം
💬 Comments
View all comments