Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
മുടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭദ്രയുടെ ആത്മാവിനെ ഒരിക്കലും ബലിയാക്കാൻ കഴിയില്ല. അത് നമുക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കും. "
" ക്ഷമിക്കണം മായൻ , മുടക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് കഴിഞ്ഞില്ല. എല്ലാവരുടെയും മുന്നിൽ വച്ച് അവൻ എന്നെ നാണം കെടുത്തി. എനിക്കവനെ നശിപ്പിക്കണം അവിടെ വച്ചുതന്നെ. "
മുഷ്ടി ചുരുട്ടി തുടയിൽ ഇടിച്ചുകൊണ്ട് അയാൾ പറഞ്ഞു. അയാളുടെ കണ്ണുകളിൽ നാണക്കേടിൻ്റെ ചാമ്പലിൽ നിന്നും എരിഞ്ഞുതുടങ്ങിയ പകയുടെ തീഗോളം കാണാമായിരുന്നു.
" ആവില്ല രഘു നിനക്ക്. എത്ര ജന്മം എടുത്താലും നിന്നെ കൊണ്ട് അവൻ്റെ ഒരുതുള്ളി രക്തം വീഴ്ത്താൻ കഴിയില്ല. അവനെ എതിർക്കുന്നത് സ്വയം മൃത്യു വരിക്കുന്നതിന് തുല്യമാണ്.
മഹിരനുപോലും അവനെ എതിർക്കാൻ പ്രയാസമാണ് അങ്ങനെ ഉള്ളപ്പോൾ കേവലം മനുഷ്യജന്മമായ നിൻ്റെ കാര്യം ഓർത്ത് നോക്ക്. സൂര്യമംഗലത്തിൻ്റെ തകർച്ചയിൽ ആണ് നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുക.
മഹിരനെ ശക്തനാക്കാൻ കൂടുതൽ ബലി വേണ്ടി വരും. തൽക്കാലം സുഭദ്രയിൽ കണ്ണിരിക്കട്ടെ. അവനെ സംരക്ഷിക്കുന്ന ശക്തി ഏതാണെന്ന് നോം കണ്ടെത്തേണ്ടതുണ്ട് എല്ലാവരും പൊയ്ക്കൊള്ളുക. ഓം കാലമോഹിനി മഹിര രക്ഷാ സ്വാഹ.."
മായൻ്റെ വാക്കുകൾ കേട്ടുനിന്നവർക്ക് തോൽവിയുടെ സ്വരം ആയി തോന്നിയെങ്കിലും രഘുനാഥിൻ്റെ ഉള്ളിലെ പക ആളി കത്തുക തന്നെ ചെയ്തു. സ്വന്തം ഭാര്യയെ വരെ കൊല്ലാൻ മടിയില്ലാതിരുന്ന അയാൾക്ക് കാശിയെ വകവരുത്താൻ യാതൊരു തടസ്സവും ഇല്ലായിരുന്നു.
ദുരാത്മാക്കളെ പ്രീതിപ്പെടുത്താൻ ഹോമം ചെയ്യുന്ന മായൻ്റെ നിർദേശ പ്രകാരം ആണ് സൂര്യമംഗലത്തിൻ്റെ അടിത്തറ ഇളക്കാൻ ആഗ്രഹിക്കുന്നവർ ഒത്തുകൂടിയത്. ഇരുണ്ടമുറിയിൽ നിന്നും മായനെയും കാലമോഹിനിയുടെ മിഥ്യ രൂപത്തെയും വണങ്ങി എല്ലാവരും പുറത്തേക്ക് നടന്നു.
ഇത്രയും കാലത്തെ തൻ്റെ
💬 Comments
View all comments